വാട്‌സ്‌ ആപ്പ്‌ വോയിസ്‌ മെസേജ്‌ സംവിധാനം ഒരുക്കുന്നു

ഇനി വാട്‌സ്‌ ആപ്പ്‌ വോയിസ്‌ മെസേജ്‌ സംവിധാനവും ഒരുക്കുന്നു. കമ്പനിയുടെ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 300 മില്ല്യണ്‍ കവിഞ്ഞ സന്തോഷ വാര്‍ത്തയ്‌ക്കൊപ്പമാണ്‌ വാട്‌സ്‌ ആപ്‌ ഇരട്ടിമധുരമായി വോയ്‌സ്‌ മെസേജ്‌ സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

സാധാരണ ഫോണ്‍കോള്‍ പോലെ ആയിരിക്കില്ല വാട്‌സ്‌ ആപ്പ്‌ വോയ്‌സ്‌ മെസേജ്‌ സംവിധാനം പ്രവര്‍ത്തിക്കുക. വോയ്‌ മെസേജ്‌ ചെയ്യാനായുള്ള സംവിധാനം ആക്‌റ്റീവ്‌ ആക്കിയ ശേഷം ശബ്ദമെസേജ്‌ റിക്കോര്‍ഡ്‌ ചെയ്യുകയാണ്‌ ചെയ്യുന്നത്‌. ഇതിന്‌ ശേഷം ഇത്‌ അയക്കാന്‍ സാധിക്കും. ഇനി റിക്കോര്‍ഡ്‌ ചെയ്യപ്പെട്ട ശബ്ദം അയക്കേ എന്നാണെങ്കില്‍ ഇടത്തോട്ട്‌ സോയിപ്പ്‌ ചെയ്‌താല്‍ ആ വോയിസ്‌ മെസേജ്‌ ഡിലീറ്റ്‌ ചെയ്യപ്പെടും. എന്നാല്‍ വോയിസ്‌ കോള്‍ റിക്കോര്‍ഡ്‌ ചെയ്യുന്നതിനായി സമയം നിബന്ധനകളില്ല.

വോയിസ്‌ മെസേജിങ്‌ ഫീച്ചര്‍ ആന്‍ഡ്രോയിഡ്‌ ഐഫോണ്‍, ബ്‌ളാക്ക്‌ബറി, വിഡോസ്‌ ഫോണുകള്‍ നോക്കിയ എന്നിവയ്‌ക്ക്‌ വേയാണ്‌ വാട്‌സ്‌ ആപ്പ്‌ ഒരുക്കിയിരിക്കുന്നത്‌.

You must be logged in to post a comment Login