‘വാപ്പിച്ചി തന്ന നിധിയാണ് നഷ്ടമായത്, ദയവുചെയ്ത് സഹായിക്കണം’ അപേക്ഷയുമായി ഷെയ്ന്‍ നിഗം

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യുവതാരമാണ് ഷെയ്ന്‍ നിഗം. ചുരുങ്ങിയ ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളി പ്രേഷകര്‍ ആ വേഷങ്ങള്‍ മറക്കാന്‍ ഇടയില്ല. ഇഷ്‌ക് ആണ് ഷെയ്ന്‍ നിഗത്തിന്റേതായി അവസാനം തീയേറ്ററില്‍ എത്തിയ ചിത്രം. ഇപ്പോഴിതാ ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് മടക്കി ലഭിക്കുന്നതിന് സഹായം തേടിയിരിക്കുകയാണ് ഷെയ്ന്‍.

വാപ്പിച്ച് അബി ഗള്‍ഫ് യാത്രയ്ക്ക് ശേഷം സമ്മാനമായി മല്‍കിയ വാച്ചാണ് താരത്തിന്റെ കൈയ്യില്‍ നിന്നും നഷ്ടമായത്. മാര്‍ച്ചില്‍ കളമശേരിയിലും പരിസര പ്രദേശങ്ങളിലും വച്ച് നടന്ന കവര്‍ഷൂട്ടിനിടെ നഷ്ടപ്പെട്ടതാകാം എന്ന് ഷെയിന്‍ പറയുന്നു. ഒരു വാച്ചിലെന്തിരിക്കുന്നു എന്ന് ചോദിച്ചാല്‍ അതെന്റെ എല്ലാമാണെന്നാണ് ഷെയ്ന്റെ അഭിപ്രായം. ഗള്‍ഫ് യാത്രകഴിഞ്ഞു വന്നപ്പോഴാണ് അബി കാസിയോ എഡിഫിസി (Casio edifice) എന്ന കമ്പനിയുടെ വാച്ച് മകന് സമ്മാനമായി നല്‍കിയത്. വാപ്പച്ചിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതുന്ന വാച്ച നഷ്ടപ്പെട്ടത് ഷെയ്ന് വലിയ ദുഖമായി. തുടര്‍ന്നാണ് ആരാധകരുടെ സഹായം തേടി രംഗത്തെത്തിയിരിക്കുന്നത്.

You must be logged in to post a comment Login