വായൂകോപത്തിന് ‘കറുവാപ്പട്ട’

ഒരു നുള്ളു കറുവപ്പട്ട പൊടിച്ചത് അല്പം തേനില്‍ ചാലിച്ചു പതിവായി കഴിച്ചാല്‍ വായൂകോപം ശമിക്കുകയും മൂത്രതടസ്സമില്ലാതാകുകയും ചെയ്യും. നന്നായി പൊടിച്ച ഒരു നുള്ളു കറുവപ്പട്ട എടുത്ത് ഒരു ഗ്ലാസ്സ് വെള്ളത്തിലിട്ട് ഒരു നുള്ള് കുരുമുളകു പൊടിയും തേനും ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷം, തൊണ്ടയടപ്പ്,എന്നിവയെല്ലാം ശമിക്കും. ദഹനക്കേടിനും വയറ്റിളക്കത്തിനും ഇതു തന്നെ ഉപയോഗിക്കാം. മുഖക്കുരുവിന്റെ വേദന അകറ്റാനും അതുമൂലമുണ്ടാകുന്ന പാട്‌പോകാനും കറുവപ്പട്ട പൊടിച്ചുനാരങ്ങാനീരില്‍ ചാലിച്ചു പുരട്ടുക. ആഹാരം കഴിഞ്ഞ ഉടനെ 2 കഷ്ണം കറുവാപ്പട്ട ചവച്ച് നീരിറക്കിയാല്‍ വായ്‌നാറ്റവും പല്ല് തേയുന്നതും മാറി ഒരു നവോന്മേഷം ഉണ്ടാകും. കറുവപ്പട്ട അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല.

You must be logged in to post a comment Login