വായ്പാ നയം പ്രഖ്യാപിച്ചു: നിരക്കുകളില്‍ മാറ്റമില്ല

An Indian pedestrian walks out of The Reserve Bank of India (RBI) building in Mumbai on April 29, 2008. India's central bank held key interest rates steady but hiked the percentage of cash banks must hold in reserve to 8.25 percent to curb inflation riding at over three-year highs.It was the second time the Reserve Bank of India had announced an increase in the cash reserve ratio (CRR) in two weeks as it seeks to suck out excess liquidity in the banking system and fight inflation now at 7.33 percent.    AFP PHOTO Sajjad HUSSAIN

മുംബൈ: നോട്ട് അസാധുവാക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് 6.25 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി തുടരും. ആര്‍.ബി.ഐ. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള നയ അവലോകന സമിതി പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നായിരുന്നു വിപണിയില്‍നിന്നുള്ള പ്രതീക്ഷ.

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് നിലവിലെ 6.25 ശതമാനം തുടരും. ഇത് ആറു ശതമാനമെങ്കിലുമാക്കി കുറയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. കഴിഞ്ഞ ഒക്ടോബര്‍ നാലിന് നടന്ന നയപ്രഖ്യാനത്തിലാണ് ആറുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ശതമാനത്തിലേക്ക് റിപോനിരക്ക് എത്തിയത്.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ, ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം കുമിഞ്ഞുകൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറച്ചുകൊണ്ട് വായ്പാ ഡിമാന്‍ഡ് ഉയര്‍ത്താനാകും ആര്‍.ബി.ഐ. ശ്രമിക്കുകയെന്ന പ്രതീക്ഷയായിരുന്നു വിദഗ്ധര്‍ ഉന്നയിച്ചത്. പണപ്പെരുപ്പം സുരക്ഷിതമായ നിലയില്‍ നില്‍ക്കുന്നതും വായ്പാ നിരക്ക് കുറയ്ക്കുന്നതിന് അനുകൂല ഘടകമായിരുന്നു.

നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ ധനസ്ഥിതി പൂര്‍ണമായും വിലയിരുത്തിയിട്ടില്ല. ഇത് പഠിച്ചതിനുശേഷമേ നിരക്ക് കുറയ്ക്കുന്ന കാര്യം തീരുമാനിക്കൂവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പറഞ്ഞു. നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യം നേരിടാന്‍ സഹകരിക്കുന്ന ബാങ്കിങ് മേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗവര്‍ണര്‍കൂടി ഉള്‍പ്പെടുന്ന ആറംഗസമിതി തീരുമാനിക്കുന്ന രണ്ടാമത്തെ വായ്പാനയമാണിത്. കഴിഞ്ഞ നയപ്രഖ്യാപനം മുതലാണ് ഗവര്‍ണര്‍ ഒറ്റയ്ക്ക് നയംരൂപീകരിക്കുന്നതിന് മാറ്റം വന്നത്.

You must be logged in to post a comment Login