വായ്പ നയം പ്രഖ്യാപിച്ചു: റിപ്പോ നിരക്കില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: വായ്പ നയ അവലോകനത്തില്‍ ആര്‍ബിഐ ഇത്തവണയും റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല. അതേമസയം റിവേഴ്സ് റിപ്പോ നിരക്ക് 5.75ശതമാനത്തില്‍നിന്ന് ആറ് ശതമാനമായി ഉയര്‍ത്തി. റിപ്പോ നിരക്ക് 6.25 ശതമാനമായിതന്നെ തുടരും.

കൂടിയ പണലഭ്യതയും കിട്ടാക്കടവുമാണ് ബാങ്കിങ് മേഖലയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങള്‍. ഇവയ്ക്ക് എങ്ങനെ പരിഹാരംകാണുമെന്നതാണ് ആര്‍ബിഐയെ കുഴക്കുന്നത്.

ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുകള്‍ നേരിയതോതിലെങ്കിലും ഉയര്‍ന്നുകൊണ്ടിരിക്കുന്നതുമാണ് റിപ്പോ നിരക്ക് കുറയ്ക്കേണ്ടതില്ലെന്ന തീരുമാനമെടുക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്.

2016 ഒക്ടോബറിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ 0.25ശതമാനം റിപ്പോ നിരക്കില്‍ അവസാനമായി കുറവ് വരുത്തിയത്. ഡിസംബറിലെയും ഫെബ്രവരിയിലെയും അവലോകന യോഗം പഴയ നിരക്കില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയുമായിരുന്നു.

You must be logged in to post a comment Login