വായ് നാറ്റമകറ്റാന്‍ ഒരു സ്പൂണ്‍ എള്ളെണ്ണ

മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് വായ്‌നാറ്റം. പല കാരണങ്ങള്‍ക്കൊണ്ടും വായ്‌നാറ്റം ഉണ്ടാകുമെന്നാണ്  വിദഗ്ധര്‍ പറയുന്നത്. വായ്ക്കുള്ളിലും വയറിലുമുള്ള പ്രശ്‌നങ്ങള്‍ വായ്‌നാറ്റമുണ്ടാക്കാം.  വായ നന്നായി സൂക്ഷിച്ചാല്‍ തന്നെ ഒരുപരിധിവരെ വായ് നാറ്റത്തെ അകറ്റാന്‍ കഴിയും.ചിലര്‍ക്ക് ഔഷധപ്രയോഗം തന്നെ വേണ്ടിവരും.

അധികം ചെലവില്ലാതെ വായ്‌നാറ്റമകറ്റാന്‍ എളുപ്പത്തില്‍ പ്രയോഗിച്ചുനോക്കാവുന്ന മരുന്നുകളാണിവ

വെറ്റിലക്കൊടിയുടെ തണ്ട് ഉണക്കിപ്പൊടിച്ച് ദിവസത്തില്‍ മൂന്നോ നാലോ പ്രാവശ്യംഓരോ സ്പൂണ്‍ വീതം വായില്‍ വച്ചുകൊണ്ടിരിക്കുക. എള്ളെണ്ണ കവിളില്‍ കൊള്ളുന്നത് നന്നാണ്. കൂടുതലാകരുത് . ഒരു സ്പൂണ്‍ എണ്ണമതി. കൊത്തമ്പാലരി വായിലിട്ട് ചവയ്ക്കുക. കടുക്കാത്തോട് ഉണക്കിപ്പൊടിച്ച് ഓരോ സ്പൂണ്‍ വീതം രാവിലെ വെറും വയറ്റില്‍ സേവിക്കുക. ജാതിക്കയും പിച്ചകത്തിലയും കൂട്ടി അരച്ച് ഉരുളയാക്കി വായിലിട്ട് കുറച്ചുസമയം വയ്ക്കുക.

You must be logged in to post a comment Login