വാരണാസിയിലെ സ്ഥാനാര്‍ത്ഥിത്വം അഭിമാനകരം:മോഡി

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ നിന്നു മല്‍സരിക്കുന്നതില്‍ അഭിമാനമുണ്ടെന്നു ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി വ്യക്തമാക്കി. അഡ്വാനി പക്ഷവും മുരളീമനോഹര്‍ ജോഷിയും ചേര്‍ന്നു സൃഷ്ടിച്ച പ്രതിബന്ധങ്ങള്‍ മറികടന്നാണു നരേന്ദ്ര മോദി   വാരാണസി മണ്ഡലം കയ്യടക്കിയത്. ചരിത്രപരമായും മതവിശ്വാസപരമായും സാംസ്കാരികമായും പ്രാധാന്യമര്‍ഹിക്കുന്ന വാരണാസിയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍  അവസരം ലഭിച്ചതു പാര്‍ട്ടി തനിക്കു നല്‍കുന്ന ആദരമായി കാണുന്നുവെന്നും മോഡി കൂട്ടിച്ചേര്‍ത്തു

You must be logged in to post a comment Login