വാര്‍ത്തകളെല്ലാം നിഷേദിച്ച് അപ്പോളോ ആശുപത്രി വാര്‍ത്താക്കുറിപ്പ്: ജയലളിത മരിച്ചട്ടില്ല,താഴ്ത്തികെട്ടിയ പതാക ഉയര്‍ത്തികെട്ടി

jayalalithaa-03-jpg-image-470-246
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈ അപ്പോളോ ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷം. ജയലളിത അന്തരിച്ചതായി ചില തമിഴ്ചാനലുകള്‍ വാര്‍ത്ത കൊടുത്തതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ ആശുപത്രി അധികൃതര്‍ തള്ളി. ജയയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്താക്കുറിപ്പ് ഇറക്കി.

നിലഗുരുതരമായി തുടരുകയാണെന്നും മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്നുമാണ് പുതിയ കുറിപ്പിലും പറയുന്നത്. ചില ടെലിവിഷന്‍ ചാനലുകള്‍ ജയലളിതയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് പുറത്തു വിടുന്നതെന്നും അപ്പോളോ ആശുപത്രി പുറത്തിറക്കിയ വാര്‍ത്താബുള്ളറ്റിനില്‍ പറയുന്നു.

പൊലീസും അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും തമ്മിലാണ് ആശുപത്രിക്ക് സമീപം സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരില്‍ ചിലര്‍ ആശുപത്രിക്ക് നേരെ കല്ലെറിഞ്ഞു. നഗരത്തിന്റെ മറ്റുചില ഭാഗങ്ങളിലും ആക്രമണങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ തകര്‍ക്കാന്‍ ശ്രമിച്ചു.

ജയലളിത അന്തരിച്ചിട്ടില്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ അണ്ണാ ഡിഎംകെ ഓഫിസില്‍ താഴ്ത്തിക്കെട്ടിയ പതാക വീണ്ടും ഉയര്‍ത്തി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയില്‍ തുടരണമെന്ന് ചെന്നൈ പൊലീസ് കമ്മിഷണര്‍ അറിയിച്ചു.

You must be logged in to post a comment Login