വാഴയിലൊരു ടിഷ്യൂകള്‍ച്ചര്‍ വിപ്ലവം

വാഴകൃഷി ശരാശരി മലയാളിലെ സംബന്ധിച്ച് ഏറ്റവും, പ്രാധാന്യത്തോടെയാണ്  കൃഷി ചെയ്യുന്നത്. സംസ്ഥാനത്തെ വാഴകൃഷിയുടെ വിസ്തൃതി 2010-11 ല്‍ 56, 671 ഹെക്ടറായിരുന്നു. ഒരു ഹെക്ടറിന് 2500 കന്നുകള്‍ വേണം. ഇതനുസരിച്ച് നിലവിലെ  അരലക്ഷത്തോളം സ്ഥലത്ത് കുറ്റിവിളയും, ബാക്കി പകുതിയില്‍ എല്ലാ വര്‍ഷവും പുതുക്കൃഷിയുമാണ് വേണ്ടി വരുന്നത്. ഇത്തരത്തില്‍ കേരളത്തില്‍  ഉദേശം 625 ലക്ഷം വാഴത്തൈകള്‍ പ്രതിവര്‍ഷം വേണ്ടി വരും. എന്നാല്‍ വാണിജ്യ വാഴകൃഷിക്ക് അത്യുല്പാദനശേഷിയും ഗുണമേന്‍മയും ഉള്ള നടീല്‍ വസ്തുക്കള്‍ ധാരാളം  വേണം.

മികച്ച മാതൃവാഴിയില്‍ നിന്ന സൂചിക്കന്നുകള്‍ ശേഖരിച്ചാല്‍ മാത്രമേ മികച്ച വിളവ് ലഭിക്കുകയുള്ളു. എന്നാല്‍ ഒരു വാഴയ്ക്ക് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഗുണമേന്‍മയുള്ള സൂചിക്കന്നുകളുടെ  എണ്ണം ഏറെ പരിമിതമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ടിഷ്യുകള്‍ച്ചര്‍ എന്ന സാങ്കേതിക വിദ്യക്ക്  ഈ പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ കഴിയുന്നു.  നമ്മുടെ സംസ്ഥാനത്ത് വാഴക്കന്നുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്, കാലഭേദം കൂടാതെ തന്നെ കര്‍ഷകര്‍ വാഴകൃഷിചെയ്യുന്നു. പഴങ്ങള്‍ക്ക് വില കൂടിയതോടെ വാഴകൃഷി  സ്വന്തം പറമ്പില്‍ ചെയ്ത് അതില്‍ നിന്നും ഫലം എടുക്കുന്നത് ഏറെ സന്തോഷം തരുന്നു. സ്വന്തമായി പറമ്പില്‍ കൃഷി ചെയ്ത് അതില്‍ നിന്നുമുള്ള വിളവ് എടുത്ത് ഉപയോഗിക്കുന്നത് മനസ്സിനു വലിയ സന്തോഷമാണ്  പ്രദാനം ചെയ്യുന്നത്.

ജലസേചന സൗകര്യമുണ്ടെങ്കില്‍ പിന്നെ പറയേണ്ട കാര്യമുണ്ടോ. അവിടെല്ലാം വാഴകൃഷി സര്‍വ സാധാരണമായി ചെയ്തു വരുന്നു. കഴിഞ്ഞ ഓണത്തിന്  ഒരു കിലോ നേന്ത്രപ്പഴത്തിന് 80 രൂപ വരെ സാധാരണ ചന്തയില്‍  ഉണ്ടായിരുന്നു. നമ്മുടെ സംസ്ഥാനത്തെ മണ്ണും , കാലാവസ്ഥയും ജലസേചനത്തിന് ഏറെ പ്രയോജനപ്രദമാണ്. എന്നാല്‍ പലപ്പോഴും ഉത്പാദനക്ഷമതയിലും, വാഴകൃഷിയുടെ വിസതൃതിയിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാം വളരെ പിറകിലാണ്. 2010-11ല്‍ 58,671 ഹെക്ടര്‍ സ്ഥലത്ത് നിന്നായി 4,83, 667 മെട്രിക് ടണ്‍കുലയാണ് ആകെ ഉത്പാദിപ്പിച്ചത്.ഗുണമേന്‍മയുള്ള നടീല്‍ വസ്തുക്കളുടെ ലഭ്യതക്കുറവ്, വീട്ടുവളപ്പിലൊതുങ്ങി നില്‍ക്കുന്ന കൃഷി, ഗോര-കീടബാധ, ജലദൗര്‍ലഭ്യം, ശാസ്ത്രീയ പരിപാലനമുറകളുടെ അഭാവം, ഉയര്‍ന്ന കൃഷി ചെലവ് എന്നിവയാണ് പ്രധാനമായും സംസ്ഥാനത്തെ വാഴകൃഷിയെ പ്രതികൂലമായി ബാധിച്ച ഘടകങ്ങള്‍.

banana plantbana

വാണിജ്യവാഴകൃഷിക്ക് അത്യുത്പാദനശേഷിയും ഗുണമേന്മയും ഉള്ള  നടീല്‍ വസ്തുക്കള്‍ ധാരാളം വേണം. മികച്ച മാതൃവാഴയില്‍ നിന്ന് സൂചിക്കന്നുകള്‍ ശേഖരിച്ചാല്‍ മാത്രമേ മികച്ച വിളവ് ലഭിക്കുകയുള്ളു. ചിലയിനം നേന്ത്രനിലും, ഞാലിപ്പൂവന്‍, നെയ്പൂവന്‍, കദളി തുടങ്ങി നല്ല ഡിമാന്റുള്ള വാഴകളും ആണ്ടില്‍ ഒന്നോ, രണ്ടോ കന്ന് മാത്രമേ ഉണ്ടാകാറുള്ളു. ഇവിടെയാണ് ഒപു പരിധിവരെ പരിഹാരം കാണാന്‍ ടിഷ്യുകള്‍ച്ചര്‍ സാങ്കേതിക വിദ്യക്ക് സാധിക്കും. മികച്ച വാഴകളുടെ ആരോഗ്യമുള്ള  ലക്ഷക്കണക്കിന്  തൈകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍  ഉത്പാദിപ്പിക്കാം. ഗുണമേന്‍മയുള്ള  മാതൃസസ്യത്തിന്റെ കലകളോ, കോശങ്ങളോ, ചെറുഭാഗങ്ങളോ അവയുടെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും ഉള്‍ക്കൊള്ളുന്ന കൃത്രിമ മാധ്യമത്തിനുള്ളില്‍ ലബോറട്ടറിക്കുള്ളില്‍ കള്‍ച്ചര്‍ ചെയ്ത ഓരേ സമയം അനേകം തൈകള്‍ വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്.

വാഴയില്‍ ടിഷ്യു കള്‍ച്ചറിനുപയോഗിക്കുന്നത് തെരഞ്ഞെടുത്ത കന്നുകളുടെ വളരുന്ന അഗ്രമുളങ്ങളാണ്. കൂടാതെ കുടപ്പന്റെ  (കൂമ്പ്) അഗ്രമുളവും ഉപയോഗപ്പെടുത്താറുണ്ട്. വാഴകൃഷിയില്‍ അനന്ത സാധ്യതകള്‍ തുറന്നു തരുന്ന ടിഷ്യൂകള്‍ച്ചര്‍ വിപ്ലവത്തിന് കേരളത്തിലെ കര്‍ഷകര്‍ തുടക്കം കുറിച്ചു കഴിഞ്ഞു.രോഗ-കീടബാധയില്ലാത്ത, അത്യുത്പാദനശേഷിയുള്ള മാതൃ സസ്യങ്ങളുടെ കലകളില്‍ അല്ലെങ്കില്‍ കോശങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതിനാല്‍  രോഗ വിമുക്തവും മെച്ചപ്പെട്ട കുലകള്‍ തരാന്‍ കഴിവുള്ളവയുമായിരിക്കും. എല്ലാ തൈകളുടെയും വളര്‍ച്ച ഒരേ തോതിലായതിനാല്‍ എല്ലാ വാഴകളും ഒരേ സമയം കുലയ്ക്കും. ഇത് ഒരുപോലെ വിളവെടുക്കാനും വിപണിയില്‍ എത്തിക്കാനും സഹായിക്കും. കാലാവസ്ഥയുടെ പ്രത്യേകതയോ പരിമിതിയോ ബാധിക്കാതെ ഏതു കാലത്തും അനേകം തൈകള്‍ ഉത്പാദിപ്പിക്കാം.

You must be logged in to post a comment Login