വാവയുടെ ജീവിതം പകര്‍ത്തി ആനിമല്‍ പ്ലാനറ്റ് മടങ്ങി; ഇനി ലോകത്തിനു മുന്നിലേക്ക്

ഉഗ്രവിഷമുള്ള പാമ്പുകളെ വെറുംകയ്യോടെ പിടിക്കുന്ന  വാവ സുരേഷിന്റെ ജീവിതം പ്രമുഖ ചാനലായ ആനിമല്‍ പ്ലാനറ്റ് പകര്‍ത്തി. അഞ്ചുദിവസത്തോളം നീണ്ടു നിന്ന ഷൂട്ടിംഗിനിടെ വാവയുടെ ജീവിതത്തിലെ നിരവധി മുഹൃര്‍ത്തങ്ങള്‍ ആനിമല്‍ പ്ലാനറ്റ് ക്യാമറയ്ക്കുള്ളിലാക്കി.

 


ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ ഡോക്യുമെന്ററി രൂപത്തില്‍ രണ്ടു മാസത്തിനുള്ളില്‍ ആനിമല്‍ പ്ലാനറ്റില്‍ കാണാമെന്ന് വാവ സുരേഷ് പറഞ്ഞു. മലയാളി അടക്കമുള്ള ചാനല്‍ സംഘം വിശദമായി തന്നെ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും ഏറെ അഭിമാനിക്കുന്നുവെന്നും വാവ പറയുന്നു.

വാവയുടെ പ്രകടനം കേട്ടറിഞ്ഞാണ് അനിമല്‍ പ്ലാനറ്റ് പ്രവര്‍ത്തകര്‍ വാവയെ തേടിയെത്തിയത്. കേരളത്തിലങ്ങോളമിങ്ങോളം ഏകദേശം 35000 പാമ്പുകളെ വാവ പിടികൂടിയിട്ടുണ്ടെന്നാണ് കണക്ക്.

38 രാജവെമ്പാലയും 60 പെരുമ്പാമ്പുകളുമുള്‍പ്പെടും. പിടുകൂടുന്ന പാമ്പുകളുടെ എണ്ണവും പിടികൂടിയ സ്ഥലവുമെല്ലാം വാവയുടെ ഡയറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതിനോടകം ഒന്‍പത് പ്രാവശ്യം വിഷപ്പാമ്പുകളുടെ കടിയേറ്റിട്ടുണ്ടെന്നും വാവ പറഞ്ഞു. ഏഴുതവണ മൂര്‍ഖനും രണ്ടുതവണ അണലിയുമാണ് വാവയുടെ ശരീരത്തിലേക്ക് വിഷം കടത്തിയത്. എന്നാല്‍ ഓരോ തവണയും പൂര്‍വാധികം ആവേശത്തോടെ വാവ പാമ്പുകളുടെ ലോകത്തേക്ക് മടങ്ങിവരികയായിരുന്നു.

You must be logged in to post a comment Login