വാവ സുരേഷിനെ കണ്ടെത്താന്‍ ആപ്പ്; പാമ്പിനെ കണ്ടാല്‍ ചിത്രം സഹിതം മെസേജ് അലേര്‍ട്ട് അയയ്ക്കാനും ഇനി കിങ് കോബ്ര ആപ്പ്

vava-suresh

കോട്ടയം: പാമ്പുപിടിത്തക്കാരന്‍ വാവ സുരേഷ് എവിടെയുണ്ടെന്ന് കണ്ടെത്താന്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അറിയാം. ടെക്‌നോപാര്‍ക്കിലെ സ്പാര്‍ക് നോവ എന്ന സാങ്കേതിക വിദഗ്ധരാണ് കിങ് കോബ്ര എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്.

സൈബര്‍ സെല്ലുമായി ലിങ്ക് ചെയ്തിരിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ വാവ സുരേഷ് എവിടെയുണ്ടെന്നു കണ്ടെത്താനും എവിടെയെങ്കിലും പാമ്പിനെ കണ്ടാല്‍ ചിത്രം സഹിതം മെസേജ് അലേര്‍ട്ട് അയയ്ക്കാനും സാധിക്കും. സമൂഹ മാധ്യമങ്ങളുമായും വിക്കി പീഡിയയുമായും ആപ്ലിക്കേഷന്‍ ബന്ധിപ്പിച്ചിട്ടുണ്ട്.

You must be logged in to post a comment Login