വാഷിങ്ടൺ ഡിസിയിൽ വെടിവയ്പ്പ്; ആറ് പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടൺ ഡിസിയിലെ തെരുവിൽ വെടിവയ്പ്പ്. ആറ് പേർക്ക് വെടിയേറ്റുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നിരവധി പേർക്ക് പരിക്കേറ്റുവെന്നാണ് സൂചന. ഇന്നലെ രാത്രിയിലാണ് സംഭവം.

കൊളംബിയ റോഡിലെ 1300 ബ്ലോക്കിലാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ ആറ് പേർക്ക് വെടിയേറ്റുവെന്ന് പ്രാദേശിക ടിവി സ്റ്റേഷനായ ഫോക്സ് 5 റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരുമായി പോകുന്ന ആംബുലൻസിൻ്റെ ദൃശ്യങ്ങൾ ഡബ്യൂജെഎൽഎ ടിവി പുറത്ത് വിട്ടു. വെടിവയ്പ്പിൽ പരിക്കേറ്റവരെ കൊളംബിയ ഹൈറ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

You must be logged in to post a comment Login