വാഹനങ്ങളില്‍ ക്രാഷ്ഗാര്‍ഡുകള്‍ പാടില്ല, ലംഘിച്ചാല്‍ കടുത്ത പിഴ കൊടുക്കേണ്ടി വരും

വാഹനങ്ങളിള്‍ ഉപയോഗിക്കുന്നക്രാഷ് ഗാര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 52 പ്രകാരം വാഹനങ്ങളില്‍ അനധികൃത ക്രാഷ് ബാറുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കാനും മന്ത്രാലയം സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍ക്ക് അയച്ച അറിയിപ്പില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 190, 191 പ്രകാരം അതത് ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കും.

എന്നാല്‍ ഈ നിയമം ഇരുചക്രവാഹനങ്ങള്‍ക്ക് ബാധകമാണോ എന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമല്ലെന്നും, ഇതില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട് ആന്റ് ഹൈവേ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും കേരള ട്രാന്‍സ്‌പോര്‍ട് കമ്മിഷണറുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.വാഹനങ്ങളില്‍ നിന്നും പുറത്തേക്ക് നീണ്ടു നില്‍ക്കുന്നതായ ക്രാഷ് ഗാര്‍ഡുകള്‍ റോഡ് യാത്രികര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നു എന്നു ചൂണ്ടാകാട്ടിയാണ് കേന്ദ്ര നടപടി. അപകടങ്ങളില്‍ വാഹനത്തിന് സാരമായ തകരാറുകള്‍ ഏല്‍ക്കാതിരിക്കാനാണ് ക്രാഷ് കാര്‍ഡുകള്‍ ഉപയോഗിച്ചു വന്നിരുന്നത്.

You must be logged in to post a comment Login