വിംബിള്‍ഡണ്‍:നദാല്‍ പൊരുതി തോറ്റു

ലണ്ടന്‍: കളിമണ്‍ കോര്‍ട്ടിലെ രാജകുമാരനു പുല്‍കോര്‍ട്ടില്‍ വീണ്ടും അടിതെറ്റി. ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ വിംബിള്‍ഡണ്‍ ടൂര്‍ണ്ണമെന്റില്‍ നിന്നു പുറത്തായി. നാലാം റൗണ്ടിലെ വാശിയേറിയ മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ യുവതാരം നിക് കിര്‍ജിയോസാണ് നാദാലിനെ അട്ടിമറിച്ചത്. സ്‌കോര്‍ 7 6, 5 6, 7 6, 6 3. ലോക റാങ്കിംഗില്‍ 144ാം റാങ്ക് മാത്രമാണ് ഈ 19 കാരനുള്ളത്.

You must be logged in to post a comment Login