വിക്കിപീഡിയ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നു

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തങ്ങളുടെ വെബ് സൈറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലില്‍ വെബ് സൈറ്റ് സുരക്ഷ വര്‍ദ്ധിക്കുമെന്ന് വിക്കിപീഡിയ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ എച്ടിടിപിഎസ് സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് അമേരിക്കന്‍ ചാരക്കണ്ണുകളെ പ്രതിരോധിക്കാന്‍ വിക്കിപീഡിയ ഒരുങ്ങുന്നത്. എച്ടിടിപി ലോഗിന്‍ സംവിധാനത്തെക്കാള്‍ സുരക്ഷിതമാണ് എച്ടിടിപിഎസ്.

 

web333
ലോകത്തെ ഏറ്റവും അധികം ജനങ്ങള്‍ വായിക്കപ്പെടുന്ന ഏഴാമത്തെ വെബ് പോര്‍ട്ടലായാണ് സ്വതന്ത്ര വിജ്ഞാനംകോശമായ വിക്കിപീഡിയ. ഇതില്‍ സന്ദര്‍ശിക്കുന്ന ആളുകളുടെ വിവരങ്ങളും വിക്കിപീഡിയയുടെ വിവരങ്ങളും അമേരിക്കന്‍ നിരീക്ഷണത്തിലാണെന്ന് കഴിഞ്ഞ ദിവസമാണ് ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ടത്. ഇതിനായി എക്‌സ് കീസ്‌കോര്‍ എന്ന സംവിധാനമാണ് ഉപയോഗിക്കുന്നതെന്നും ഗാര്‍ഡിയന്‍ പുറത്തുവിട്ടിരുന്നു. അമേരിക്കന്‍ വിവര മോഷണ പദ്ധതിയായ പ്രിസത്തെ പറ്റി ലോകമെമ്പാടുമുള്ള ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ ഇടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് വിക്കിപീഡിയയും അമേരിക്കന്‍ നിരീക്ഷണത്തിലാണെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
ആഗസ്റ്റ് 21 മുതലാണ് വിക്കി പീഡിയ പുതിയ സുരക്ഷാ സംവിധാനമൊരുക്കുക എന്നാണ് വിക്കി സ്ഥാപകന്‍ ജിമ്മി വെയില്‍സ് വ്യക്തമാക്കിയത്. എച്ടിടിപിഎസ് സംവിധാനം ഉപയോഗിച്ചാല്‍ വിവര കൈമാറ്റത്തിനിടയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ മറ്റ് ഏജന്‍സികള്‍ക്കോ വിനിമയം ചെയ്യപ്പെടുന്ന കാര്യങ്ങള്‍ ശേഖരിക്കാന്‍ അത്ര എളുപ്പമായിരിക്കില്ല.

You must be logged in to post a comment Login