വിക്ടർ പുൾഗ വീണ്ടും ഐഎസ്എലിൽ; ഇത്തവണ സഹപരിശീലകനാവും

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം വിക്ടർ പുൾഗ വീണ്ടും ഐഎസ്എലിൽ. കളിക്കാരനായല്ല, സഹപരിശീലകനായാണ് ഇത്തവണ പുൾഗയുടെ വരവ്. ജംഷഡ്പൂർ എഫ്സിയുടെ സഹപരിശീലകനായാണ് സ്പാനിഷ് താരമായ പുൾഗയുടെ ഐഎസ്എൽ കരിയറിൻ്റെ രണ്ടാം പകുതി ആരംഭിക്കുക.

ജംഷഡ്പൂരിൻ്റെ സ്പാനിഷ് പരിശീലകൻ അന്റോണിയോ ഇറിയോണ്ടോയുടെ സഹായി ആയാണ് പുൾഗ എത്തുക. മുൻ ഇന്ത്യൻ താരം സ്റ്റീവൻ ഡയസും ഇത്തവണ ജംഷദ്പൂർ എഫ്സിയുടെ സഹപരിശീലക സംഘത്തിലുണ്ട്.

ആദ്യ രണ്ട് സീസണുകളിലും 2017-18 സീസണിലുമാണ് പുൾഗ ബ്ലാസ്റ്റേഴ്സിൽ കളിച്ചത്. ആദ്യ സീസണിലെ തകർപ്പൻ പ്രകടനം കൊണ്ടുതന്നെ പുൾഗ ആധാകരുടെ ഹൃദയത്തിൽ കയറിപ്പറ്റി. അടുത്ത സീസണിലും പുൾഗ ടീമിലുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം നടത്തിയ സീസണിനു ശേഷം പുൾഗ ക്ലബ് വിട്ടു. തുടർന്ന് 2017-18 സീസണിൻ്റെ തുടക്കത്തിൽ ക്ലബ് പരുങ്ങിയപ്പോൾ പുൾഗയെ മാനേജ്മെൻ്റ് തിരികെ വിളിച്ചിരുന്നു. എന്നാൽ ആ സീസണിലും കാര്യമായ അവസരങ്ങൾ ലഭിച്ചില്ല.

You must be logged in to post a comment Login