വിക്രം വിളിച്ചു, പൃഥ്വി പറന്നിറങ്ങി; സ്പിരിറ്റ് ഓഫ് ചെന്നൈയ്ക്കുവേണ്ടി

ദുരിതാശ്വാസത്തിന് മുന്നിട്ടിറങ്ങിയ നടന്‍ സിദ്ധാര്‍ത്ഥ്, ആര്‍ജെ ബാലാജി. വിവിധ ഭാഷാ ചിത്രങ്ങളെ പ്രതിനിധീകരിച്ച് പ്രഭാസ്, സൂര്യ, അഭിഷേക് ബച്ചന്‍, പുനീത് രാജ്കുമാര്‍, ജയംരവി, ശിവകാര്‍ത്തികേയന്‍, നിത്യാമേനോന്‍ എന്നിവര്‍ ആല്‍ബത്തിലുണ്ട്.

vikram_4

സ്പിരിറ്റ് ഓഫ് ചെന്നൈ എന്ന വിക്രമിന്റെ മ്യൂസിക് വീഡിയോ ആല്‍ബത്തിന്റെ ഭാഗമായി പൃഥ്വിരാജും. രാവണ്‍ എന്ന ചിത്രത്തിലൂടെ ആദ്യമായി ഒരുമിച്ച വിക്രമും പൃഥ്വിയും സ്പിരിറ്റ് ഓഫ് ചൈന്നെയ്ക്ക് വേണ്ടി വീണ്ടും ഒന്നിച്ചു. പൃഥ്വിയുടെ അടുത്ത സുഹൃത്ത് കൂടിയായ വിക്രമിന്റെ ക്ഷണപ്രകാരമാണ് പൃഥ്വിരാജ് ചെന്നൈയിലെത്തി സ്പിരിറ്റ് ഓഫ് ചെന്നൈയുടെ ഭാഗമായത്.

വിക്രമിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പൃഥ്വിരാജ് പോസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തും സഹോദരനും പ്രചോദനവുമായ ചിയാന്‍ വിക്രത്തോടൊപ്പം എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ചെന്നൈ പ്രളയക്കെടുതിയുടെ വ്യാപ്തിയും വിവിധ മേഖലയില്‍ നിന്നുള്ള സഹായവും പരാമര്‍ശിക്കുന്നതാണ് വിക്രം സംവിധാനം ചെയ്യുന്ന സ്പിരിറ്റ് ഓഫ് ചെന്നൈ. ദുരിതാശ്വാസത്തിന് മുന്നിട്ടിറങ്ങിയ നടന്‍ സിദ്ധാര്‍ത്ഥ്, ആര്‍ജെ ബാലാജി. വിവിധ ഭാഷാ ചിത്രങ്ങളെ പ്രതിനിധീകരിച്ച് പ്രഭാസ്, സൂര്യ, അഭിഷേക് ബച്ചന്‍, പുനീത് രാജ്കുമാര്‍, ജയംരവി, ശിവകാര്‍ത്തികേയന്‍, നിത്യാമേനോന്‍ എന്നിവര്‍ ആല്‍ബത്തിലുണ്ട്. മലയാളത്തില്‍ നിന്ന് നിവിന്‍ പോളിയും അമലാ പോളും പൃഥ്വിയെ കൂടാതെ ആല്‍ബത്തിലുണ്ട്.

മദന്‍കാര്‍ക്കിയും റോക്കേഷും ഗാനാബാലയും ചേര്‍ന്നാണ് ആല്‍ബം രചിച്ചിരിക്കുന്നത്. 20 പ്രമുഖഗായകരുടെ ആലാപനത്തിലാണ് മ്യൂസിക് വീഡിയോ. സംവിധായകനും ഛായാഗ്രാഹകനുമായ വിജയ് മില്‍ട്ടണാണ് ക്യാമറ. പ്രഭുദേവയാണ് കൊറിയോഗ്രഫി.

You must be logged in to post a comment Login