വിക്രമിന്റെ വില്ലനായി സുരേഷ് ഗോപി

സിനിമയില്‍ വീണ്ടും സജീവമാകുന്നതിന്റെ തിരക്കിലാണ് മലയാളത്തിന്റെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി. വിക്രം നായകനായ ശങ്കര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് താരം ഇപ്പോള്‍. ഐ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വില്ലനായാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. എമി ജാക്‌സണ്‍, ഉപേന്‍ പാട്ടേല്‍, സന്താനം തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
suresh-gopi-stills-in-avanthipuram-movie-bf0714c6
ജോഷി ഒരുക്കുന്ന സലാം കാശ്മീര്‍ എന്ന ചിത്രത്തിലും സുരേഷ് ഗോപി അഭിനയിക്കുന്നുണ്ട്. ജയറാമാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിയയാണ് നായികയായ് എത്തുന്നത്. സേതുവാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

 

 

You must be logged in to post a comment Login