വിജയക്കൊടി പാറിച്ച് ഷറപ്പോവ വീണ്ടും ടെന്നീസ് കോര്‍ട്ടില്‍

sharapova

ലാസ് വെഗാസ് :ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തിയ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ വീണ്ടും ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തി. ലാസ് വെഗാസില്‍ എല്‍ട്ടന്‍ ജോണ്‍ എയ്ഡ്‌സ് ഫൗണ്ടേഷന്റെ ധനസമാഹരണത്തിന് വേണ്ടി സംഘടിപ്പിച്ച മത്സരത്തിന്റെ മികസ്ഡ് ഡബിള്‍സിലും വനിതാ ഡബിള്‍സിലുമാണ് ഷറപ്പോവ മത്സരിച്ചത്.
വനിതാ ഡബിള്‍സില്‍ അമേരിക്കയുടെ പതിനാറുകാരി ടെയ്‌ലര്‍ ജോണ്‍സണിനൊപ്പം മത്സരിച്ച ഷറപ്പോവ മാര്‍ട്ടിന നവരത്തിലോവലിസല്‍ ഹ്യൂബര്‍ സഖ്യത്തോട് പരാജയപ്പെട്ടു. മികസ്ഡ് ഡബിള്‍സില്‍ ഇതിഹാസ താരം ജോണ്‍ മക്കെന്റോയൊടൊപ്പം കളിച്ച ഷറപ്പോവ നവരത്തിലോവ ആന്‍ഡി റോഡിക്ക് സഖ്യത്തെ പരാജയപ്പെടുത്തി.

കഴിഞ്ഞ ജനുവരിയില്‍ നടന്ന ഉത്തേജകമരുന്നു പരിശോധനയില്‍ നിരോധിക്കപ്പെട്ട മെല്‍ഡോണിയം എന്ന ഔഷധം ഷറപ്പോവ ഉപയോഗിച്ചതായി ലോക ഉത്തേജകമരുന്നു വിരുദ്ധ ഏജന്‍സി(വാഡ) കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ ഷറപ്പോവയെ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് കായിക തര്‍ക്ക പരിഹാര കോടതി വിലക്ക് കഴിഞ്ഞ ദിവസം 15 മാസമാക്കി കുറച്ചിരുന്നു.

You must be logged in to post a comment Login