വിജയത്തുടക്കം:പക്ഷേ, ധോണിയ്ക്ക് അതൃപ്തി

 ധാക്ക: ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ വിജയം  കുറിക്കാനായെങ്കിലും ഇന്ത്യയുടെ പ്രകടനത്തില്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് അതൃപ്തി. ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ കൈവിട്ടു കളഞ്ഞതിനാലാണ് ധോണിക്ക് അതൃപ്തി. അവ കൂടി എടുക്കാനായിരുന്നെങ്കില്‍ വിജയം ഒന്നുകൂടി അനായാസമാകുമായിരുന്നു.
രോഹിത്തും ധവാനും നല്‍കിയ മികച്ച തുടക്കംനല്‍കി. ആ തുടക്കം റെയ്‌നയും കൊഹ്‌ലിയും മുതലാക്കിയതോടെ ഇന്ത്യന്‍ ജയം അനായാസമായെന്നും ധോണി പറഞ്ഞു. റെയ്‌ന പ്രകടനത്തില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ധോണി സ്പിന്നറായ  അമിത് മിശ്രയുടെ പ്രകടനത്തെയും അഭിനന്ദിച്ചു. തന്റെ കഴിവിന്റെ 70-75 ശതമാനം മാത്രമെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ മിശ്ര പുറത്തെടുത്തിട്ടുള്ളൂവെന്നും ധോണി പറഞ്ഞു.

You must be logged in to post a comment Login