വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന സൂചനകള്‍ നല്‍കി അച്ഛന്‍ എസ്.എ.ചന്ദ്രശേഖര്‍

?????????????????????

തമിഴ് നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന സൂചനകള്‍ നല്‍കി അച്ഛന്‍
എസ്.എ.ചന്ദ്രശേഖര്‍. വിജയ് രാഷ്ട്രീയപ്രവേശം നടത്തുന്നതിനായി താനും
കാത്തിരിക്കുകയാണെന്ന് ചന്ദ്രശേഖര്‍ വ്യക്തമാക്കി.പ്രമുഖ മലയാള
മാധ്യമത്തിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മക്കള്‍ ആഗ്രഹിക്കുന്നത് നിറവേറ്റുക എന്നുള്ളതാണ് ഒരു അച്ഛന്റെ കടമ. എല്ലാ അച്ഛന്മാരും ആ കടമ നിറവേറ്റും. അതുപോലെ മകന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റും. ഒരു നാള്‍ അത് സംഭവിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

രജനികാന്തിനെയും കമല്‍ഹാസനെയും പിന്തുണച്ചതില്‍ ഇപ്പോള്‍ ദു:ഖിക്കുന്നു.
അവര്‍ രാഷ്ട്രീയത്തില്‍ വന്നാല്‍ തമിഴ്‌നാടിന് നല്ലത് വരുമെന്ന്
കരുതിയിരുന്നു. എന്നാല്‍ രജനികാന്ത് തമിഴരെ പറ്റിക്കുന്നുവെന്നാണ് ഇപ്പോള്‍
തോന്നുന്നത്. തൂത്തുക്കുടിയില്‍ വെടിയേറ്റ് മരിച്ചവരെ രജനി തീവ്രവാദികളോട്
ഉപമിച്ചു. തമിഴര്‍ വേണ്ടെന്ന് പറയുന്ന സിഎഎയെ രജനി അനുകൂലിക്കുകയാണെന്നും
ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.

You must be logged in to post a comment Login