വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ അവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ അവധി ഇന്ന് അവസാനിക്കും. എന്നാല്‍, ജേക്കബ് തോമസ് തിരികെ പ്രവേശിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.

വിജിലന്‍സിന് എതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു തീരുമാനം.

ജേക്കബ് തോമസിന് പകരം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് വിജിലന്‍സിന്റെ ചുമതല നല്‍കിയിരുന്നത്. എന്നാല്‍, മുന്‍ ഡിജിപി സെന്‍കുമാറിന് പുനര്‍നിയമനം നല്‍കണമെന്ന സുപ്രീംകോടതി വിധി വന്നതോടെ ബെഹ്‌റയെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ജേക്കബ് തോമസ് അവധി നീട്ടിയേക്കുമെന്നാണ് വിവരം. ബെഹ്‌റയെ സ്ഥിരമായി വിജിലന്‍സ് ഡയറക്ടറാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

You must be logged in to post a comment Login