വിട്ടുവീഴ്ചയ്ക്കില്ല; സിപിഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ടി.എന്‍.സീമയുടെയും കെ.എന്‍.ബാലഗോപാലിന്റെയുമാണ്. ഒറ്റയ്ക്ക് വിജയിക്കാവുന്ന അംഗബലവുമുണ്ടെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

cpm

തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ പേരില്‍ സിപിഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയാറാകാതെയിരുന്നതോടെയാണ് ചര്‍ച്ച അലസിപ്പിരിഞ്ഞത്. വ്യാഴാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തിനുശേഷം ഉഭയകക്ഷി ചര്‍ച്ച തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ടി.എന്‍.സീമയുടെയും കെ.എന്‍.ബാലഗോപാലിന്റെയുമാണ്. ഒറ്റയ്ക്ക് വിജയിക്കാവുന്ന അംഗബലവുമുണ്ടെന്ന് സിപിഎം ചൂണ്ടിക്കാട്ടി. ഒരുമണിക്കൂറിലേറെ നീണ്ട ചര്‍ച്ചക്കൊടുവില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചേരുന്ന ദേശീയ നിര്‍വാഹകസമിതിക്കുശേഷം മറുപടി നല്‍കാമെന്ന് സിപിഐ അറിയിച്ചു.

ചര്‍ച്ച രാജ്യസഭാ സീറ്റില്‍ കേന്ദ്രീകരിച്ചപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുധാരണകള്‍ ഇടതുമുന്നണി യോഗത്തിനു ശേഷം നടത്താനും ധാരണയായി. അധികം വേണ്ടതും വച്ചുമാറേണ്ടതുമായ സീറ്റുകളെക്കുറിച്ച് യോഗത്തില്‍ സിപിഐ സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login