വിഡിയോകോണ്‍ ഡി2 എച്ച് വോഡാഫോണ്‍ എംപെസ സഖ്യം

videocon00കൊച്ചി: വിഡിയോകോണ്‍ ഡി2എച്ചിന്റെ ഒന്നരക്കോടിയോളം വരുന്ന വരിക്കാര്‍ക്ക് ഇനി വോഡ്‌ഫോണ്‍ എംപെസ വഴി ഓണ്‍ലൈനായി റീചാര്‍ജ് ചെയ്യാം. ഇത് സംബന്ധിച്ച് ഇരു കമ്പനികളും ധാരണയായി. ഇത് കൂടാതെ 1,20,000ത്തിലധികം വരുന്ന വോഡാഫോണ്‍ എംപെസ ഔട്‌ലൈറ്റുകളില്‍ നിന്നും ഇനി മുതല്‍ വിഡിയോകോണ്‍ ഡി2എച്ച് റീചാര്‍ജ് സാധ്യമാണ്.

വിഡിയോകോണ്‍ ഡി2എച്ച് വരിക്കാരെ സംബന്ധിച്ചേടത്തോളം വലിയൊരു സൗകര്യമാണ് വോഡാഫോണുമായുള്ള സഹകരണമൊരുക്കുന്നതെന്ന് വിഡിയോകോണ്‍ ഡി2എച്ച് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സൗരഭ് ധൂത് പറഞ്ഞു.

വോഡാഫോണിനും വിഡിയോണ്‍ ഡി2എച്ചിനും ഓരോ പോലെ ഗുണകരമാകാന്‍ പോകുന്ന ഈ ബന്ധം ഡിജിറ്റലൈസേഷനിലേക്കുള്ള യാത്ര ത്വരിത ഗതിയിലാക്കാനും സഹായകമാകുമെന്ന് വോഡോഫോണ്‍ എംപെസ അധികൃതര്‍ അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login