വിതുര പെണ്‍കുട്ടി കൂറുമാറിയതായി കോടതി

വിതുര പീഡന കേസിലെ പെണ്‍കുട്ടി കൂറുമാറിയതായി കോട്ടയം പ്രത്യേക കോടതി.ഇന്നും വിചാരണയ്ക്കിടയില്‍ പെണ്‍കുട്ടി പ്രതികളെ തിരിച്ചറിയാത്തതിനാലാണ് പെണ്‍കുട്ടി കൂറുമാറിയാതായി കോടതി അറിയിച്ചത്.പതിനൊന്ന് കേസുകളാണ് ഇന്ന് പരിഗണിച്ചത്. ആലുവ നഗരസഭാ ചെയര്‍മാന്‍ ജേക്കബ് മൂത്തേടത്തിനെയും മുന്‍ അഡീ.ഡി.ജി.പി കെ.സി പീറ്ററെയും പെണ്‍കുട്ടി തിരിച്ചറിഞ്ഞില്ല.
girl
പീഡനം നടന്നിട്ട് 15 വര്‍ഷം കഴിഞ്ഞെന്നും അതിനാല്‍ പ്രതികളെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. ഹാജരാകുന്നതില്‍ തുടര്‍ച്ചയായി പെണ്‍കുട്ടി വീഴ്ച വരുത്തിയിരുന്നു. തുടര്‍ന്ന് കോടതി പെണ്‍കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

 

 

You must be logged in to post a comment Login