വിദേശഭാഷ പഠിക്കൂ, ബുദ്ധിവളര്‍ച്ച കൂട്ടൂ..

 

BOOKS

വിദേശഭാഷ പഠിക്കുന്നത് ബുദ്ധിവളര്‍ച്ച കൂടാന്‍ സഹായിക്കുമെന്ന് കണ്ടെത്തല്‍. വിദേശഭാഷകളുടെ പഠനം മാനസികോല്ലാസവും വിവരങ്ങളെ ഗ്രഹിക്കുവാനുള്ള കഴിവും നല്‍കുന്നു.വിദേശഭാഷകള്‍ എത്രത്തേളം പഠിക്കുന്നുവോ അത്രത്തോളം തലച്ചോറിന് അറിവ് കൂട്ടാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
റഷ്യയിലെ ഹയര്‍ സ്‌കൂള്‍ ഓഫ് എക്കമോമിക്‌സിലെ ഗവേഷകരും ഫിന്‍ലാന്‍ഡിലെ ഹെല്‍സിന്‍ക്കി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും സംയുക്തമായി ചേര്‍ന്ന് ഇലക്ട്രോസെന്‍ഫളോഗ്രഫി ഉപയോഗിച്ച് കണ്ടെത്തിയതാണ് ഈ പഠനം.തലച്ചോറിലെ ഇലക്രിക് ആക്ടിവിറ്റി മെഷര്‍ ചെയ്യാനുള്ള എക്‌സിപിരിമെന്റാണ് ഇവര്‍ നടത്തിയത്. ഇതിനായി ഇരുപത്തിനാല് വയസുള്ള പത്ത് ആണ്‍കുട്ടികലെയും പന്ത്രണ്ട് പെണ്‍കുട്ടികളെയുമാണ് പഠനത്തിന് വിധേയമാക്കിയത്.

പഠനം നടത്തിയ കുട്ടികലില്‍ സ്വന്തം ഭാഷയേക്കാള്‍ കൂടുതലായി അന്യഭാഷകള്‍ പഠിക്കാനാണ് ഇവര്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നതെന്ന് കണ്ടെത്തി. ചില ഭാഷകള്‍ ചിലര്‍ക്ക് വളരെ പെട്ടെന്നു മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ിത് അവരുടെ നാഡീകോസത്തിന് തലച്ചോറില്‍ വളരെ പെട്ടെന്ന് വിവരങ്ങല്‍ സംഭരിച്ചു വെയ്ക്കാന്‍ സാധിക്കുന്നതിനാലാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

You must be logged in to post a comment Login