വിദേശ സഹായം സ്വീകരിക്കുന്നതിലെ നിലപാട് കേന്ദ്ര സര്‍ക്കാര്‍ തിരുത്തണം; ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങുന്നതിന് മുമ്പ് സഹായധനം നല്‍കണം: ഉമ്മന്‍ചാണ്ടി

കൊച്ചി: പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് വിദേശ സഹായം സ്വീകരിക്കുന്നതിലെ നിലപാട് കേന്ദ്രസര്‍ക്കാര്‍‌ മാറ്റണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ പ്രതിപക്ഷ നേതാവിനെ സഹകരിപ്പിക്കാത്തതില്‍ പ്രതിഷേധമുണ്ടെ്. പ്രധാനമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയക്കളിക്ക് കൂട്ടുനില്‍ക്കരുതായിരുന്നെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പ്രളയ ബാധിത മേഖലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

You must be logged in to post a comment Login