വിദ്യാഭ്യാസമേഖലയെ മതനിരപേക്ഷമാക്കും; ലാഭനഷ്ടത്തിനുപരി ലഭിക്കുന്ന സാമൂഹിക നേട്ടത്തെ ലാഭമായി കാണണമെന്ന് നിയുക്ത വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്

C.Raveendranath

തൃശൂര്‍: കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ മതനിരപേക്ഷമാക്കി മാറ്റുമെന്ന് നിയുക്ത വിദ്യാഭ്യാസവകുപ്പ് മന്ത്രിയും പുതുക്കാട് എം.എല്‍.എയുമായ സി.രവീന്ദ്രനാഥ്. കോളേജ് അധ്യാപകനായിരുന്ന കാലത്ത് താന്‍ സാക്ഷരതാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു, പിന്നീട് ജനകീയാസൂത്രണത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ജനാധിപത്യമതനിരപേക്ഷ വിദ്യാഭ്യാസമാണ് നാടിനാവശ്യം, ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരെ ബോധ്യപ്പെടുത്തിയുമുള്ള മാറ്റങ്ങളായിരിക്കും ഇനി സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഉണ്ടാവുകയെന്ന് അദേഹം പറഞ്ഞു.

ലാഭനഷ്ടങ്ങള്‍ നോക്കി മാത്രമാവരുത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്, പത്ത് കുട്ടികള്‍ക്ക് വേണ്ടി മാത്രം ഒരു ആദിവാസി സ്‌കൂള്‍ നടത്തുന്നത് നഷടമായി കാണരുത് പകരം അതിലൂടെ ഉണ്ടാവുന്ന സാമൂഹിക നേട്ടത്തെ ലാഭമായി കാണുകയാണ് വേണ്ടതെന്നും രവീന്ദ്രനാഥ് പറഞ്ഞു.

You must be logged in to post a comment Login