വിദ്യാര്‍ഥിനികളുമായി സെക്‌സ് ചാറ്റ് നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍; ബ്രിട്ടനിലെ അധ്യാപകര്‍ വിജ്ഞാനദാതാക്കളോ, ലൈംഗിക ചൂഷകരോ?

സ്വന്തം നഗ്‌നചിത്രങ്ങള്‍ കാണിച്ച് പ്രലോഭിപ്പിച്ച് പതിനാലുകാരനെ ലൈംഗിക വേഴ്ചയ്ക്കു ക്ഷണിച്ച മുപ്പതുകാരിയായ അധ്യാപികയുടെ കേസില്‍ വിധിയായതിനു പിന്നാലെ, വിദ്യാര്‍ഥിനികളുമായി സെക്‌സ് ചാറ്റ് നടത്തിയ നാല്‍പ്പതുകാരനായ അധ്യാപകനെ ബ്രിട്ടനില്‍ അറസ്റ്റ് ചെയ്തു.


കെവിന്‍ ക്രിസ്റ്റി എന്ന പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ഈ കേസിലെ പ്രതി. പതിമൂന്നു വയസ് മുതലുള്ള പെണ്‍കുട്ടികള്‍ ഇയാളുടെ ഓണ്‍ലൈന്‍ വലയില്‍ കുടുങ്ങിയിരുന്നു. ഇരുപത്തഞ്ച് വയസുള്ള സ്‌പോര്‍ട്‌സ് കോച്ച് എന്നു സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ കുട്ടികളുമായി സംസാരിച്ചിരുന്നത്.

ഇതിനിടെ കുട്ടികളെ പ്രലോഭിപ്പിച്ച് അവരുടെ നഗ്‌നചിത്രങ്ങളും ഇയാള്‍ ശേഖരിച്ചിരുന്നു. ഒരു പതിനാറുകാരി തന്റെ ടോപ് ലെസ് ചിത്രമാണ് ക്രിസ്റ്റിക്ക് അയച്ചുകൊടുത്തത്.

മറ്റൊരു പതിമൂന്നുകാരിയുമായി ക്രിസ്റ്റിയുടെ ചര്‍ച്ച ലൈംഗിക അനുഭൂതികളുടെ വിശദാംശങ്ങളെക്കുറിച്ചായിരുന്നു. ഈ പരിപാടികളൊക്കെ കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴും ഇയാളുടെ ഭാര്യയോ അയല്‍ക്കാരോ വിവരമൊന്നു അറിഞ്ഞിരുന്നില്ല.

കേസ് കോടതിയിലെത്തിതോടെ സ്‌കൂളില്‍നിന്ന് ഇയാളെ പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ പന്ത്രണ്ടു മാസം തടവാണ് കോടതി വിധിച്ചിരിക്കുന്ന ശിക്ഷ. മനഃപൂര്‍വമായ ആക്രമണമായി തന്നെ ഇയാള്‍ പെണ്‍കുട്ടികള്‍ക്കയച്ച് സന്ദേശങ്ങളെ കാണണമെന്ന് കോടതി നിരീക്ഷിച്ചു

You must be logged in to post a comment Login