വിദ്യാര്‍ഥി രാഷ്ട്രീയം അക്കാദമിക മികവിന് തടസം ; എസ്.എന്‍ കാമ്പസുകളില്‍ രാഷ്ട്രീയം നിരോധിച്ചു

ചേര്‍ത്തല: എസ്. എന്‍ ട്രസ്റ്റിന്‍റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം നിരോധിച്ച് സര്‍ക്കുലര്‍ ഇറക്കി. വിദ്യാര്‍ഥി രാഷ്ട്രീയം അക്കാദമിക മികവിന് തടസമാകുന്നുണ്ടെന്ന് ഡിസംബര്‍ മൂന്നിന് പുറത്തിറക്കിയ സര്‍ക്കുലറില്‍ ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.എസ്. എന്‍ ട്രസ്റ്റ് അധ്യക്ഷന്‍ കൂടിയായ വെള്ളാപ്പള്ളി നടേശനാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല. ക്ലാസിലോ കാമ്പസിലോ രാഷ്ട്രീയ യോഗങ്ങള്‍ ചേരാന്‍ അനുവദിക്കില്ല. കാമ്പസില്‍ അക്രമപ്രവര്‍ത്തനങ്ങളുണ്ടായാല്‍ പൊലീസില്‍ അറിയിക്കണം. ഉത്തരവ് ലംഘിച്ച് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

You must be logged in to post a comment Login