വിധിയില്‍ വീണു വാര്‍ഡ് വിഭജനം

indexകൊച്ചി : തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനത്തിലും പുന:ക്രമീകരണത്തിലും സര്‍ക്കാരിനു കനത്ത തിരിച്ചടി. പുതിയ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും രൂപീകരിച്ച സര്‍ക്കാര്‍ ഉത്തരവു റദ്ദാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചതോടെയാണ് സര്‍ക്കാരിനു തിരിച്ചടി നേരിട്ടത്.  69 പഞ്ചായത്തുകള്‍ നാല് മുനിസിപ്പാലിറ്റികള്‍ എന്നിവയുടെ രൂപീകരണം തടഞ്ഞ സിംഗില്‍ ബഞ്ച് ഉത്തരവാണു ഡിവിഷന്‍ ബഞ്ച് ശരിവച്ചത്.തദ്ദേശഭരണ തിരഞ്ഞെടുപ്പു കൃത്യസമയത്തു നടത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും ഇതിനു സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യണമെന്നു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. തദ്ദേശ വാര്‍ഡുകള്‍ വിഭജിച്ചത് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
അപ്പീലില്‍ ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുമായി കമ്മീഷനു മുന്നോട്ടു പോകാമെന്നും തദ്ദേശ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭരണഘടനാപരമായ ചുമതലയാണെന്നും ചൂണ്ടിക്കാട്ടിയ കോടതി കേസില്‍ സര്‍ക്കാരിന്‍െ്‌റ വാദങ്ങള്‍ നിരുപാധികം തള്ളിക്കളയുകയായിരുന്നു.നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി വരുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി വ്യക്തമാക്കി. പുനര്‍വിഭജനപ്രകാരം ഒരു റവന്യൂ വില്ലേജ് രണ്ട് പഞ്ചായത്തുകളിലാക്കി വിഭജിച്ച നടപടിയും ഇല്ലാതായി. സര്‍ക്കാര്‍ നിലപാടിനെതിരെ കടുത്ത എതിര്‍പ്പാണു തിരഞ്ഞെടുപ്പു കമ്മീഷന്‍ കോടതിയില്‍ ഉന്നയിച്ചത്. നിലവിലെ പുനര്‍വിഭജനം അംഗീകരിച്ചാല്‍ തിരഞ്ഞെടുപ്പു സമയത്തു നടത്താനാവില്ലെന്നു കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. 2010ലെ പട്ടിക പിന്‍തുടര്‍ന്നാല്‍ മാത്രമേ സമയത്തു തിരഞ്ഞെടുപ്പു നടത്താനാവൂ എന്നും ഇതനുസരിച്ചു സെപ്റ്റംബറില്‍ വിജ്ഞാപനമിറക്കി ഒക്‌ടോബറില്‍ തിരഞ്ഞെടുപ്പു നടത്താമെന്നുമാണു കമ്മീഷന്‍െ്‌റ വാദം. നവംബര്‍ ഒന്നിനകം പുതിയ ഭരണസമിതി അധികാരത്തിലെത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും പുതുക്കിയ പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും അടിസ്ഥാനത്തില്‍  തെരഞ്ഞെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം വേണമെന്നുമായിരുുന്നു കമ്മീഷന്‍ നിലപാടെടുത്തത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്നും പലതവണയാവശ്യപ്പെട്ടിട്ടും നടപടിക്രമങ്ങള്‍ മുടക്കിയെന്നും കമ്മീഷന്‍ കോടതിയില്‍ കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ 2001 സെന്‍സ് പ്രകാരമാണ് 2010ലെ വാര്‍ഡ് വിഭജനവും വോട്ടര്‍പ്പട്ടികയുമുള്ളതെന്നും ഇതുവെച്ചു തദ്ദേശഭരണ തിരഞ്ഞെടുപ്പു നടത്തുന്നത് അസാധ്യമാണെന്നും സര്‍ക്കാര്‍ വാദമുന്നയിച്ചു. 2011ലെ സെന്‍സസ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണു പുതിയ പട്ടികയെന്നും പുതിയ വിഭജന പ്രകാരം 86 ദിവസം കൊണ്ടു തിരഞ്ഞെടുപ്പു നടത്താവുന്നവിധം സൗകര്യങ്ങളും അന്‍പതോളം അധിക ജീവനക്കാരെയും നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍, ജസ്റ്റീസ് എ എം ഷഫീക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാര്‍

You must be logged in to post a comment Login