വിനായകന്റെ തൊട്ടപ്പന്‍ കാണാനെത്തുന്നവരെ മടക്കി അയയ്ക്കുന്നു, തീയേറ്ററുകളില്‍ ബഹിഷ്‌കരണമെന്ന് തിരക്കഥാകൃത്ത്

നടന്‍ വിനായകനുനേരെ ഉയര്‍ന്ന പരാതിയും കേസും ചിത്രത്തെ ബാധിക്കുന്നു. വിനായകന്റെ ഏറ്രവും പുതിയ ചിത്രം തൊട്ടപ്പന്‍ തീയേറ്ററില്‍ ബഹിഷ്‌കരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പത്തനംതിട്ടയിലാണ് ആദ്യം ഈ ആരോപണം ഉയര്‍ന്നത്. കൊടുങ്ങല്ലൂരും സമാനസംഭവം ഉണ്ടായതോടെയാണ് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

പത്തനംതിട്ടയില്‍ സിനിമ കാണാനെത്തുന്നവരെ തീയേറ്ററുകാര്‍ ഇടപെട്ട് മറ്റ് സിനിമയ്ക്ക് കയറ്റുന്നുവെന്നാണ് ആരോപണം ഉയര്‍ന്നത്. ഇപ്പോള്‍ കൊടുങ്ങല്ലൂരിലെ തീയേറ്റിലും സമാനസംഭവം ഉണ്ടായെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് പിഎസ് റഫീഖ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

തീയേറ്ററില്‍ ആവശ്യത്തിന് പ്രേക്ഷകരില്ലെന്ന് ആദ്യം പറഞ്ഞവര്‍ ആളെത്തിയപ്പോള്‍ പ്രൊജക്ടര്‍ പണിമുടക്കിയെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നുവെന്ന് റഫീഖ് പറഞ്ഞു. ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെയോ നിറത്തിന്റെയോ പേരില്‍ അയാളുടെ സിനിമ ബഹിഷ്‌കരിക്കുന്ന പ്രവണത ചെറുത്തുതോല്‍പ്പിക്കേണ്ടതാണെന്നും റഫീഖ് കുറിക്കുന്നു.

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം വായിക്കാം…

You must be logged in to post a comment Login