വിന്‍ഡീസ് എ വന്‍ ലീഡിലേക്ക്

മൈസൂര്‍: ഇന്ത്യ എയ്‌ക്കെതിരേ വിന്‍ഡീസ് എ മികച്ച ലീഡില്‍. ചതുര്‍ദിന പരിശീലന മത്സരത്തിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ വിന്‍ഡീസ് എ രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് എന്ന നിലയിലാണ്.

 

വിന്‍ഡീസ് എയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 429 നെതിരേ ഇന്ത്യ എയുടെ ഇന്നിംഗ്‌സ് 245 ല്‍ അവസാനിച്ചിരുന്നു. മൂന്നിന് 124 എന്ന നിലയിലായിരുന്നു ഇന്ത്യ എ മൂന്നാം ദിനം ക്രീസിലെത്തിയത്. 84 റണ്‍സെടുത്ത മന്‍പ്രീത് ജുനെജയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. വിന്‍ഡീസ് എയ്ക്കുവേണ്ടി വീരസ്വാമി പെരുമാള്‍ അഞ്ചും നിഖിത മില്ലര്‍ നാലു വിക്കറ്റ് വീതം വീഴ്ത്തി.

You must be logged in to post a comment Login