വിന്‍ഡോസ് 10: ഇനി ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇതു മതിയെന്ന് മൈക്രോസോഫ്റ്റ്

win

ന്യൂയോര്‍ക്ക്: വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ വില്‍പന അമേരിക്കന്‍ ടെക്ക് ഭീമന്മാരയ മൈക്രോസോഫ്റ്റ് നിര്‍ത്തി. ഇനി പുത്തന്‍ കമ്പ്യൂട്ടറുകള്‍ക്കൊപ്പം, വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഒഎസുകളെ മൈക്രോസോഫ്റ്റ് നല്‍കില്ല. വിന്‍ഡോസ് 10 ലേക്ക് മൈക്രോസോഫ്റ്റിനെ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

നിലവില്‍ ഡെല്‍ (Dell), തോഷിബ (Toshiba) മുതലായ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഒഎസുകളുടെ ഒറിജിനല്‍ പതിപ്പ് പ്രീഇന്‍സ്റ്റാള്‍ ചെയ്താണ് നല്‍കുന്നത്. ഫോബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം, മൈക്രോസോഫ്റ്റ് പുറപ്പെടുവിച്ച എന്‍ഡ് ഓഫ് സെയില്‍സ് പ്രസ്താവന പറയുന്നത്, റീടെയില്‍ വ്യാപാരികള്‍ക്കോ, ഒറിജിനല്‍ എക്വിപ്‌മെന്റ് നിര്‍മ്മാതാക്കള്‍ക്കോ (OEM-original equipment manufacturers) ഇനിമേല്‍ വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഒഎസുകള്‍ നല്‍കില്ലന്നാണ്.

win-2

2009 ലായിരുന്നു വിന്‍ഡോസ് 7 നെ മൈക്രോസോഫ്റ്റ് വിപണയില്‍ അവതരിപ്പിച്ചത്. തുടര്‍ച്ചയായി 7 വര്‍ഷക്കാലം വിന്‍ഡോസ് 7, ടോപ് ലിസ്റ്റിങ്ങ് ഒഎസുകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അതേസമയം, 8, വിന്‍ഡോസ് 8.1 ഒഎസുകളെ വിപണിയിലെത്തിച്ചതിന് ശേഷം നാലാം വര്‍ഷം മൈക്രോസോഫ്റ്റ് അവയെ പിന്‍വലിക്കുകയാണ്. എന്നാല്‍, വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 ഒഎസുകള്‍ക്ക് യഥാക്രമം, 2020, 2023 വരെ മൈക്രോസോഫ്റ്റ് അപഡേറ്റ്‌സ് നല്‍കും. നിലവിലെ നീക്കം, വിന്‍ഡോസ് 10 ന്റെ പ്രചാരത്തിന് നിര്‍ണായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ, പുതിയ വേര്‍ഷനുകള്‍ക്ക് പകരം വാര്‍ഷിക അപ്‌ഡേറ്റുകളാണ് മൈക്രോസോഫ്റ്റ് നല്‍കുക എന്ന പ്രഖ്യാപനത്തിന്റെ ആദ്യ പടിയായി 2016 ലെ അപ്‌ഡേറ്റ്( build 14393) മൈക്രോസോഫ്റ്റ് ഉപയോക്താക്കളില്‍ എത്തിച്ചിരുന്നു. 2016 ലെ വാര്‍ഷിക അപ്‌ഡേറ്റ് (build 14393) ഇറക്കുന്നതിന് മുന്നോടിയായി 25 ഓളം ബില്‍ഡുകളാണ് വിന്‍ഡോസ് ഇന്‍സൈഡേഴ്‌സിലൂടെ മൈക്രോസോഫ്റ്റ്, ഡെവലപ്പേഴ്‌സിന് നല്‍കിയിരുന്നത്. സ്റ്റാര്‍ട്ട് മെനു, ആക്ഷന്‍ സെന്റര്‍, വിന്‍ഡോസ് ഇന്‍ക്, ടാബ്ലറ്റ് മോഡ് എന്നിവയില്‍ കാര്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് വിന്‍ഡോസ് 10 ന്റെ വാര്‍ഷിക അപ്‌ഡേറ്റിനെ മൈക്രോസോഫ്റ്റ് ഉപയോക്താക്കളില്‍ എത്തിച്ചിട്ടുള്ളത്.

You must be logged in to post a comment Login