വിപണിക്ക് മുന്നേറ്റം; രൂപയ്ക്ക് മൂല്യത്തകര്‍ച്ച

An Indian customer counts Indian rupee notes at a foreign currency exchange shop in Bangalore, India, Tuesday, Aug. 20, 2013. The rupee has plumbed new lows against the dollar on a near daily basis, showing the pressure of a current account deficit that has swelled from high import costs. A dollar now buys more than 63 rupees, a decline of 8 percent for the rupee so far this August. (AP Photo/Aijaz Rahi)
മേധാവിയെ പ്രഖ്യാപിച്ചതു ഓഹരി വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല. ആദ്യ വ്യാപാര ദിനത്തില്‍ സെന്‍സെക്‌സ് 57.53 പോയിന്റ് ഉയര്‍ന്ന് 28,134.53 ആണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ഇന്ന് രൂപയ്ക്ക് വലിയ തിരിച്ചടി നേരിടേണ്ടിവന്നു.

ഡോളറുമായുള്ള വിനിമയത്തില്‍ 16 പൈസ താഴ്ന്ന് 67.21 എന്ന നിരക്കില്‍ എത്തി. മൂന്നാഴ്ചയ്ക്കുള്ളില്‍ രൂപ നേരിടുന്ന ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണിത്. ഇറക്കുമതിക്കാരും ബാങ്കുകളും അമേരിക്കന്‍ കറന്‍സിയില്‍ കൂടുതല്‍ ആവശ്യം പ്രകടിപ്പിച്ചതാണ് രൂപയ്ക്ക് വിനയായത്. വെള്ളിയാഴ്ച രൂപയ്ക്ക് 24 പൈസ നഷ്ടത്തില്‍ 67.05ലാണ് വിനിമയം അവസാനിപ്പിച്ചത്.

You must be logged in to post a comment Login