വിപണിയിലെത്തും മുമ്പേ കെടിഎം ആര്‍സി390, ആര്‍സി200 ബൈക്കുകളുടെ വിവരങ്ങള്‍ പുറത്ത്

2017 കെടിഎം ബൈക്കുകളുടെ വിവരങ്ങള്‍ വിപണിയിലെത്തും മുമ്പേ  പുറത്ത്. കെടിഎം ബൈക്കുകളുടെ ആര്‍സി390, ആര്‍സി200 മോഡലുകളാണ് ഉടനടി വിപണിപ്രവേശനത്തായി ഒരുങ്ങിയിട്ടുള്ളത്. ഈ രണ്ട് ബൈക്കുകളുടേയും ലഘുവിവരങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു ബ്രോഷറാണ് ഇന്റര്‍നെറ്റ് വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലുള്ള ലോഞ്ചിനു മുമ്പായി ഈ ബൈക്കുകളെ സംബന്ധിച്ചുള്ള സകല വിവരങ്ങളും നല്‍കുന്നതാണ് ഈ ബ്രോഷര്‍. ആര്‍സി390ന്റെ 2017 മോഡലുകള്‍ കോസ്‌മെറ്റിക് പരിവര്‍ത്തനങ്ങളോടെയും ആര്‍സി200 പ്രകടമായ ചില മാറ്റങ്ങളോടെയുമാണ് അവതരിക്കുന്നത്.സ്ലിപ്പര്‍ ക്ലച്ച്, സ്വിച്ചബിള്‍ എബിഎസ്, റൈഡ്‌ബൈ വയര്‍, വലുപ്പമേറിയ 320എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നീ സവിശേഷതകള്‍ അടങ്ങുന്നതാണ് 2017 ആര്‍സി390 മോഡലുകള്‍.

പുതിയതായി ഉള്‍പ്പെടുത്തിയിട്ടുള്ള അലൂമിനിയം അപ്‌സ്വെപ്റ്റ് കാനിസ്റ്റര്‍ എക്‌സോസ്റ്റാണ് 2017 ആര്‍സി390 ബൈക്കിലെ മറ്റൊരു പ്രകടമായ മാറ്റം. 373സിസി സിങ്കിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ആര്‍സി390ബൈക്കുകളുടെ കരുത്ത്. 43ബിഎച്ചിപിയും 36എന്‍എം ടോര്‍ക്കുമാണ് ഈ ബൈക്കുല്പാദിപ്പിക്കുന്നത്. യൂറോ4 എമിഷന്‍ ചട്ടങ്ങള്‍ക്ക് അനുസൃതമായിട്ടുള്ളതാണ് ഈ ബൈക്ക്. ചക്രങ്ങള്‍ക്ക് വീര്യംപകരാന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനില്‍ അടങ്ങിയിട്ടുള്ളത്. സുരക്ഷയ്ക്കായി എബിഎസും ഈ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ഭാഗത്തായി 320എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 230എംഎം ഡിക്‌സ് ബ്രേക്കുമാണുള്ളത്.

കെടിഎം ആര്‍സി200 ബൈക്കുകളില്‍ ഡിസൈനിലുള്ള നേരിയ തോതിലുള്ള മാറ്റങ്ങള്‍ അല്ലാതെ നിലവിലുള്ള മോഡലുകളിലുള്ള മെക്കാനിക്കല്‍ ഫീച്ചറുകള്‍ തന്നെയാണ് 2017 മോഡലുകളിലും നല്‍കിയിട്ടുള്ളത്.

You must be logged in to post a comment Login