വിപണിയിലെ ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളുളള ആപ്പിള്‍ ഐഫോണ്‍ 5എസ് എത്തി

സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ ഉത്പന്നായ ഐഫോണ്‍ 5എസ് ആപ്പിള്‍ അവതരിപ്പിച്ചു.ഇതുവരെ വിപണിയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള ഫോണ്‍ എന്നാണ് ഐഫോണ്‍ 5എസിന് പരിചയപ്പെടുത്തിക്കൊണ്ട് കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റ് ഫില്‍ ഷില്ലര്‍ പറഞ്ഞത്.
iphone-5-review copy

നിലവില്‍ 64 ബിറ്റ് ചിപ്പ് സംവിധാനമുളളൃ ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇരട്ടി വേഗത ഐഫോണ്‍ 5എസ്് നല്‍കുന്നു.മുന്തിയ ഇനം അലൂമിനിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഫോണ്‍ വെള്ളി, സ്വര്‍ണ്ണം, ഗ്രേ എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാകും.3ജിയില്‍ പത്ത് മണിക്കൂര്‍ ബാറ്ററി ബാക്ക് അപ്പ് ലഭിക്കുമെന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം.ഐഫോണ്‍ 5നേക്കാളും ബാറ്ററി ബാക്ക് അപ്പ് പുതിയ സ്മാര്‍ട്ട് ഫോണിനുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

അമേരിക്ക, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ സെപ്തംബര്‍ 20ന് ഐഫോണ്‍ 5എസ് പുറത്തിറങ്ങും. സെപ്തംബര്‍ 13 മുതല്‍ ബുക്കിംഗ് ആരംഭിക്കും.16 ജി.ബിയുടെ ഐഫോണ്‍ 5എസിന് 199 ഡോളറും(ഏകദേശം 12,000രൂപ), 32 ജി.ബിക്ക് 299 ഡോളറും(19000), 64 ജി.ബിക്ക് 399 ഡോളറു(25000)മാണ് ഫോണിന്റെ വില.

 

 

You must be logged in to post a comment Login