വിപണിയില്‍ സ്‌കിന്‍ ഫിറ്റ് തരംഗം

വസ്ത്രം തിരഞ്ഞെടുക്കുന്ന കാര്യത്തിലും അത് ഭംഗിയായി അണിഞ്ഞു നടക്കുന്നകാര്യത്തിലും ഇന്ന് യുവാക്കള്‍ ഏറെ ശ്രദ്ധയുളളവരാണ്. ട്രെന്റ് അനുസരിച്ച് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നവരാണ് ഭൂരിഭാഗം യുവാക്കളും.  വിപണിയില്‍ പുതിയതെന്തിറങ്ങിയാലും അത് പരീക്ഷിക്കാന്‍ ഇന്നത്തെ യുവപുലുകള്‍ക്ക് മടിയില്ല.  സ്‌കിന്‍ ഫിറ്റ് പാന്റുകളാണ് ഈ നിരയില്‍ അവസാനത്തേത്. 60കളില്‍ തരംഗമുയര്‍ത്തിയ ശേഷമാണ് സ്‌കിന്‍ ഫിറ്റ് വീണ്ടുമെത്തിയത്. കാലിനോട് ഒട്ടിക്കിടക്കുന്ന ഇവ ധരിച്ചു നടക്കാന്‍ വളരെ ലളിതമാണ്. ശരീരത്തിന്റെ ആകാരഭംഗി എടുത്തുകാട്ടുകയും ചെയ്യും.
skin fit
തരുണിമണികളും സ്‌കിന്‍ ഫിറ്റിന്റെ ആരാധകരായി മാറിക്കൊണ്ടിരിക്കുകയാണ്.  പല ബ്രാന്റുകളിലും നിറത്തിലും ഇവ വിപണിയില്‍ ലഭ്യമാണ്. പിങ്ക്, മഞ്ഞ, ചുവപ്പ്, വൈലറ്റ് എന്നീ കടും നിറങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. ജീന്‍സ്, സോഫ്റ്റ് കോട്ടന്‍ എന്നീ ഇനങ്ങളിലായി പാന്റ്‌സും ഹാഫ് പാന്റ്‌സും ലഭ്യമാണ്. ഏതു നിറത്തിലുളള ഷര്‍ട്ടുകള്‍ക്കൊപ്പം ധരിച്ചാലും അതൊരു ലുക്ക് തന്നെയാണ്. 700രൂപയിലാണ് വില തുടങ്ങുന്നത്.

You must be logged in to post a comment Login