വിപണിയുടെ തിളക്കം കുറയുന്നു; വിദേശനിക്ഷേപകര്‍ പിന്‍വാങ്ങുന്നു

മുംബൈ: തിളക്കങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശനിക്ഷേപകര്‍ പിന്‍വാങ്ങുന്നതായി സൂചന. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വിപണി അതിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയത് സമീപകാലത്തായിരുന്നു. വിവിധരാജ്യങ്ങളിലുള്ള വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കഴിഞ്ഞ ആറുമാസമായി ഇന്ത്യന്‍വിപണിയില്‍ വന്‍തോതിലുള്ള വിദേശനിക്ഷേപമാണ് നടത്തിയത്. ആഗസ്റ്റ് മാസത്തില്‍ 8870 കോടി ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ച ധനകാര്യസ്ഥാപങ്ങള്‍ സെപ്തംബറില്‍ 8450 കോടി ഡോളറാണ് നിക്ഷേപിച്ചത്. കഴിഞ്ഞ ഫെബ്രവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപമാണിത്. ഫിബ്രവരിയില്‍ 2280 ഡോളറായിരുന്നു വിദേശനിക്ഷേപം. യു എസ് ഫെഡ് റിസര്‍വ് പലിശാനിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം വിപണികളിലുണ്ടായ തകര്‍ച്ചയ്ക്കുശേഷമാണ് വിദേശസ്ഥാപനങ്ങളുടെ പണമൊഴുക്ക് കുറഞ്ഞത്. ഈ വര്‍ഷം ആകെ രാജ്യത്തെത്തിയത് 138500 കോടി ഡോളറാണ്.

You must be logged in to post a comment Login