വിപണി കീ‍ഴടക്കാന്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവി; ബുക്കിംഗ് ആരംഭിച്ചു

 പുറംമോഡിയിലും അകത്തളത്തും ഒരുങ്ങിയിട്ടുള്ള മാറ്റങ്ങളാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ പ്രത്യേകത. പിക്‌സല്‍-ലേസര്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, അറ്റ്‌ലസ് മെഷ് ഗ്രില്‍ ഡിസൈന്‍ എന്നിവയാണ് എടുത്തുപറയാവുന്ന സവിശേഷത. ഹോട്ട് സ്‌റ്റോണ്‍ മസാജ് ഫംങ്ഷനോടെയുള്ള ഹീറ്റഡ് സീറ്റുകളാണ് മോഡലുകളില്‍.

ജെസ്റ്റര്‍ കണ്‍ട്രോള്‍ സണ്‍ബ്ലൈന്‍ഡ്, എക്‌സിക്യൂട്ടീവ് ക്ലാസ് റിയര്‍ സീറ്റിംഗ് ഓപ്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, 4ജി വൈഫൈ ഹോട്ട്‌സ്‌പോട്ട് കണക്ടിവിറ്റി എന്നിങ്ങനെ നീളും പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഡലുകളുടെ പ്രത്യേകത.

പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ V6, V8 എഞ്ചിന്‍ പതിപ്പുകളെ കമ്പനി ലഭ്യമാക്കുന്നുണ്ട്. 255 bhp കരുത്തും 600 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ V6 ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍, 355 bhp കരുത്തും 740 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.4 ലിറ്റര്‍ V8 ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ പതിപ്പുകളിലാണ് റേഞ്ച് റോവര്‍ ഡീസല്‍ മോഡലുകളുടെ ഒരുക്കം.

You must be logged in to post a comment Login