വിപണി തിരിച്ചു പിടിക്കാന്‍ സാംസങ്

 

നോട്ട് 7 നു ശേഷം പുതിയ മോഡല്‍ മൊബൈലുകളുമായി സാംസങ്ങ് വീണ്ടും. നോട്ട് 7  വിപണിയില്‍ കനത്ത പരാജയമായിരുന്നു. ഗാലക്‌സി എ ശ്രേണിയില്‍ പെട്ട വെള്ളവും പൊടിയും അകത്ത് കയറില്ലാത്ത മൂന്ന് മോഡല്‍ മൊബൈലുകള്‍ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. പ്രധാന മോഡലായ ഗാലക്‌സി എസ്സിന് പകരം എ3, എ5, എ7 എന്നീ സ്മാര്‍ട്ട് ഫോണുകള്‍ സാംസങ്ങ് അവതരിപ്പിക്കുന്നത്.
16 മെഗാപിക്‌സല്‍ ക്യാമറയടങ്ങുന്ന എ3, എ5, എ7 ഫോണുകള്‍ക്ക് യഥാക്രമം 4.7,5.2, 5.7 ഇഞ്ച് ഡിസ്‌പ്ലേയാണുണ്ടാവുക. ഗാലക്‌സി എസ്സിലുള്ള ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, ലോഹ ഫ്രെയിം എന്നീ സവിശേഷതകള്‍ എ സിരീസ് മോഡലുകള്‍ക്കുണ്ടാവും. 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി.

You must be logged in to post a comment Login