വിപിഎസ് ലേക്‌ഷോര്‍ നടപ്പാക്കുന്ന ‘സ്ത്രീ’ പദ്ധതിക്ക് തുടക്കമായി

 

മരട്, പനങ്ങാട് നിവാസികള്‍ക്കായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ ഹെല്‍ത്ത് പ്രിവിലെജ് കാര്‍ഡ് മരട് നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യാ അനില്‍കുമാര്‍ പ്രകാശനം ചെയ്യുന്നു.
മരട്, പനങ്ങാട് നിവാസികള്‍ക്കായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ ഹെല്‍ത്ത് പ്രിവിലെജ് കാര്‍ഡ് മരട് നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യാ അനില്‍കുമാര്‍ പ്രകാശനം ചെയ്യുന്നു.

കൊച്ചി: സ്ത്രീ ശാക്തീകരണം, സുരക്ഷ, ആരോഗ്യ സംരക്ഷണം, പുനരധിവാസം എന്നിവ ലക്ഷ്യമിട്ട് മരട് നഗരസഭയുമായി ചേര്‍ന്ന് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി നടപ്പാക്കുന്ന ‘സ്ത്രീ’ എന്ന പദ്ധതിക്ക് തുടക്കമായി. സ്ത്രീകളുടെ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അന്താരാഷ്ട്ര ദിനത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. വിപിഎസ് ലേക് ഷോര്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മരട് നഗരസഭ ക്ഷേമ കമ്മിറ്റി ചെയര്‍മാന്‍ പി.എ. അബ്ദുള്‍ ജബ്ബാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തില്‍ ഇനിയൊരു ജിഷയുണ്ടാകാതിരിക്കാന്‍ ഇത്തരം പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മരട്, പനങ്ങാട് എന്നീ പ്രദേശങ്ങളിലെ സ്ത്രീകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ചികിത്സാച്ചെലവില്‍ ഇളവ് ലഭ്യമാക്കുന്ന വിപിഎസ് ലേക് ഷോര്‍ ആശുപത്രിയുടെ ഹെല്‍ത്ത് പ്രിവിലെജ് കാര്‍ഡ് നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യാ അനില്‍കുമാര്‍ പ്രകാശനം ചെയ്തു. ആശുപത്രി സിഇഒ എസ്.കെ. അബ്ദുള്ള ആദ്യ കാര്‍ഡ് മരട് സ്വദേശി ഉണ്ണിയമ്മയ്ക്ക് നല്‍കി.

മരട് പ്രദേശത്ത് നഗരസഭ നടപ്പാക്കുന്ന പദ്ധതികളെ സ്വാഗതം ചെയ്ത എസ്.കെ. അബ്ദുള്ള രോഗവിമുക്ത മരട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തു. സിനിമാ താരവും സാമൂഹ്യ പ്രവര്‍ത്തകയുമായ രഞ്ജിനി, ഡോ. എച്ച് രമേഷ്, പരമാചാര്യ കെ.വി. തമ്പി സ്വാമി, ഡോ. സ്മിതാ ജോയ്, ഡോ. കെ.വി. ജോണി തുടങ്ങിയവര്‍ സംസാരിച്ചു.

You must be logged in to post a comment Login