വിപ്ലവകരമായ ‘റോള്‍ ഓവര്‍ 3ജി’ ഫീച്ചറിന് ഐഡിയ തുടക്കമിടുന്നു

കൊച്ചി : വരിക്കാര്‍ക്ക് നൂതനമായ വാഗ്ദാനങ്ങളും സര്‍വീസുകളും ലഭ്യമാക്കുക വഴി ഡാറ്റാ സ്വീകരണം പ്രോത്സാഹിപ്പിച്ചുകൊണ്ട്, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍മാരില്‍ ഒന്നായ ഐഡിയ സെല്ലുലര്‍ ഇന്ത്യയില്‍ ആദ്യത്തേതായ ‘3ജി റോള്‍ ഓവര്‍’ ഫീച്ചര്‍ പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കുവേണ്ടി ആരംഭിച്ചിരിക്കുന്നു. വിപ്ലവകരമായ ഈ പുതിയ 3ജി റോള്‍ ഓവര്‍ ഡാറ്റാ പായ്ക്ക് ഐഡിയ പോസ്റ്റ്‌പെയ്ഡ് വരിക്കാരെ അധിക ചാര്‍ജൊindexന്നും കൂടാതെ തങ്ങളുടെ ഉപയോഗിക്കാത്ത ഡാറ്റാ ബാലന്‍സ് അടുത്ത മാസത്തേയ്ക്ക് കാരി ഫോര്‍വേര്‍ഡ് ചെയ്യാന്‍ അനുവദിക്കും.
രാജ്യത്ത് ഏറ്റവുമധികം ഡാറ്റാ ഉപഭോഗം നടത്തുന്ന വിഭാഗമായ പോസ്റ്റ്‌പെയ്ഡ് കാറ്റഗറിയില്‍, 3ജി  ഡാറ്റാ പായ്ക്കുകളിന്മേല്‍ കാരി ഫോര്‍വേര്‍ഡ് ആനുകൂല്യം ഏതെങ്കിലും ഓപ്പറേറ്റര്‍ അനുവദിക്കുന്നത് ഇന്ത്യയില്‍ ഇത് ആദ്യമായാണ്.
ഐഡിയയുടെ റോള്‍ ഓവര്‍ 3ജി  ഡാറ്റാ പായ്ക്ക് തങ്ങളുടെ പണത്തിന് പൂര്‍ണ്ണമായ മൂല്യം നേടാന്‍ അതിന്റെ പോസ്റ്റ്‌പെയ്ഡ് വരിക്കാരെ അനുവദിക്കും, തലേ മാസത്തെ ഡാറ്റാ ബാലന്‍സ് അടുത്ത ബില്ലിംഗ് സൈക്കിളിലേക്ക് കാരി ഫോര്‍വേര്‍ഡ് ചെയ്യുന്നതു വഴി തലേ മാസത്തെ ഡാറ്റാ ബാലന്‍സില്‍ നിന്ന് അവര്‍ക്ക് തടസ്സരഹിതമായ 3ജി  ഇന്റര്‍നെറ്റ് അക്‌സസ് ചെയ്യാന്‍ കഴിയും.
ഐഡിയയുടെ പുതിയ ‘റോള്‍ ഓവര്‍ 3ജി  ഫീച്ചര്‍ ബില്ലിംഗ് സൈക്കിളിന്റെ അവസാനം തങ്ങളുടെ ഡാറ്റാ പായ്ക്ക് പൂര്‍ണ്ണമായും ഉപയോഗിക്കപ്പെടുന്നതിനു മുമ്പ് ഡാറ്റാ പായ്ക്ക് കാലഹരണപ്പെടുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് അമര്‍ഷം തോന്നുന്നു എന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണെന്ന് ഐഡിയ സെല്ലുലര്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശശി ശങ്കര്‍ പറഞ്ഞു.  പുതിയ റോള്‍ ഓവര്‍ 3ജി  ഡാറ്റാ പായ്ക്കിനൊപ്പം, ഇനി തങ്ങളുടെ ബില്ലിംഗ് സൈക്കിളിന്റെ അവസാനം ഉപയോഗിക്കാത്ത ഡാറ്റാ ബാലന്‍സ് പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് നഷ്ടമാകുകയില്ലന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അഖിലേന്ത്യാ തലത്തില്‍ (ഒഡീഷ ഒഴികെ), ചുരുങ്ങിയത് ഡാറ്റാ വാഗ്ദാനം ചെയ്യുന്ന എല്ലാ ഐഡിയ പോസ്റ്റ്‌പെയ്ഡ് 3ജി  ലിമിറ്റഡ് ഡാറ്റാ പായ്ക്കുകളിന്മേലും ഈ റോള്‍ ഓവര്‍ ആനുകൂല്യം ബാധകമായിരിക്കും.

You must be logged in to post a comment Login