വിമര്‍ശനങ്ങളെ നേരിടാന്‍ പഠിക്കണമെന്ന് ജയലളിതയ്ക്ക് സുപ്രീംകോടതിയുടെ താക്കീത്; സംസ്ഥാന സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഏക സംസ്ഥാനമാണ് തമിഴ്‌നാടെന്നും സുപ്രീംകോടതി

jayalalitha-500-01ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. ‘താങ്കള്‍ പൊതുപ്രവര്‍ത്തകയാണെന്ന കാര്യം ഓര്‍ക്കണം. അതിനാല്‍ വിമര്‍ശനങ്ങളെ നേരിടാന്‍ പഠിക്കണം’ എന്ന് സുപ്രീംകോടതി ജയലളിതയെ താക്കീത് ചെയ്തു.

അപകീര്‍ത്തി കേസുകള്‍ക്കായി സംസ്ഥാന സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഏക സംസ്ഥാനമാണ് തമിഴ്‌നാടെന്നും കോടതി കുറ്റപ്പെടുത്തി. അപകീര്‍ത്തി കേസിനെതിരെ പ്രതിപക്ഷ നേതാവ് വിജയ്കാന്ത് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ജയലളിതയ്‌ക്കെതിരെ രംഗത്തെത്തിയത്. കേസില്‍ സെപ്തംബര്‍ 22ന് കോടതി വീണ്ടും വാദം കേള്‍ക്കും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ 200ലധികം അപകീര്‍ത്തി കേസുകളാണെടുത്തത്. 85 കേസുകള്‍ ഡിഎംകെ ഉള്‍പ്പെടെയുള്ള മുഖ്യ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ. 55 കേസുകള്‍ മാധ്യമങ്ങള്‍ക്കെതിരെയും. ജയലളിതയെ അപകീര്‍ത്തി പെടുത്തിയെന്ന് ആരോപിച്ച് 28 കേസുകള്‍ വിജയ്കാന്തിനെതിരെ ഉണ്ട്.

You must be logged in to post a comment Login