വിമര്‍ശിക്കുന്നവര്‍ വിഡ്ഢികള്‍; ഒബാമയോട് പോയി തുലയാന്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റ

460xമനില: ആയുധങ്ങള്‍ നല്‍കാന്‍ യു.എസ് വിസമ്മതിച്ചതിനെ തുടര്‍ന്ന് യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമയോട് പോയി തുലയാന്‍ പറഞ്ഞ് വിവാദത്തില്‍ പെട്ടിരിക്കുകയാണ് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുറ്റേര്‍ട്ട്. റഷ്യയും ചൈനയും ആയുധങ്ങള്‍ തരാന്‍ താല്‍പര്യം അറിയിച്ചതിനാല്‍ യു.എസിന്റെ തീരുമാനം താന്‍ കണക്കിലെടുക്കുന്നില്ലെന്നും അവരോടുള്ള ബഹുമാനം നഷ്ടപ്പെട്ടെന്നും റോഡ്രിഗോ വ്യക്തമാക്കി. മയക്കുമരുന്നിന് എതിരെയുള്ള തന്റെ പോരാട്ടത്തെ ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ റോഡ്രിഗോ വിമര്‍ശിക്കുന്നവരെ വിഡ്ഢികളെന്നാണ് വിശേഷിപ്പിച്ചത്.

മനിലയില്‍ നടന്ന ഒരു പ്രസംഗത്തിനിടയിലാണ് യു.എസിന് മിസൈലുകളും മറ്റ് ആയുധങ്ങളും ഫിലിപ്പീന്‍സ് നല്‍കാന്‍ താല്‍പര്യമില്ലെന്ന് പ്രസിഡന്റ് അറിയിച്ചത്. ഇതേതുടര്‍ന്നാണ് യു.എസിനെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസത്തില്‍ റഷ്യയും ചൈനയും തന്നെ അനുകൂലിച്ചുവെന്ന് ഡുറ്റേര്‍ട്ട് പറഞ്ഞത്. 2014 ല്‍ ഒപ്പുവച്ച യു.എസ് ഫിലിപ്പീന്‍സ് പ്രതിരോധ സഹകരണ കരാര്‍ പുനപരിശോധിക്കും. മയക്കുമരുന്നിന് എതിരെയുള്ള പോരാട്ടത്തില്‍ ഒപ്പം നില്‍ക്കാതെ വിമര്‍ശിക്കുകയാണ് യു.എസ്. അതിനാല്‍ ഒബാമ പോയി തുലയട്ടെ എന്നും ഡുറ്റേര്‍ട്ട് പറഞ്ഞു.

ആസിയാന്‍ ഉച്ചക്കോടിക്ക് പുറപ്പെടുന്നതിന് തൊട്ട് മുമ്പും ഡ്യൂട്ടേര്‍സ് ഒബാമയെ ആസഭ്യം പറഞ്ഞിരുന്നു. ഫിലിപ്പിന്‍സിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുള്ള ഒബാമയുടെ പ്രസംഗം കേട്ടിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞായിരുന്നു അസഭ്യ പ്രയോഗം.

You must be logged in to post a comment Login