ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ടൈം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ ചേക്കേറിയ വിമലാ രാമന് പെട്ടന്നായിരുന്നു വിമല മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷയായത്. വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം ‘ടേര്‍ണിങ് പോയിന്റ്’ എന്ന ചിത്രത്തിലൂടെ വിമല മടങ്ങി വരുന്നു.
ആസ്ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന വിമല രാമന് മലയാള സിനിമയിലെത്തുന്നത് തമിഴില്‍ കെ ബാലചന്ദ്രന് സംവിധാനം ചെയ്ത ‘പൊയ്’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു.
സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം സുരേഷ് ഗോപി, ജയറാം, ദിലീപ്, മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങി മലയാളത്തിലെ എല്ലാ സൂപ്പര്‍സ്റ്റാറുകള്‍ക്കും വിമല രാമന് നായികയായിട്ടുണ്ട്
മലയാളം, തമിഴ്, കന്നട, തെലുങ്ക് അങ്ങനെ തെന്നിന്ത്യയന്‍ ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച വിമല ഒരു ഇംഗ്ലീഷ് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. ‘ഡാം 999’ എന്ന ചിത്രത്തില്‍.
അഫ്ര താരിഫ്’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വിമല രാമന് തിരികെ വരുന്നത്. മലയാളത്തിലെ ‘ടേണിങ് പോയിന്റി’ന് പുറമെ ‘ശാരദ’ എന്ന ഒരു തെലുങ്ക് ചിത്രവും വിമല ചെയ്യുന്നുണ്ട്.
You must be logged in to post a comment Login