വിമാനം പറത്താനൊരുങ്ങി ബോളിവുഡ് താരം ഗുല്‍ പനാഗ്

വിമാനം പറത്താനൊരുങ്ങി ബോളിവുഡ് താരം ഗുല്‍ പനാഗ്. സിനിമയിലല്ല, ജീവിതത്തില്‍. സ്വകാര്യവിമാനം പറത്താനുള്ള ലൈസന്‍സ് ഗുല്‍ ഇക്കഴിഞ്ഞ ദിവസമാണ് കരസ്ഥമാക്കിയത്.

പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കിയ വിവരം ഗുല്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകരുമായി പങ്കുവച്ചത്. പൈലറ്റിന്റെ വേഷത്തിലുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സൗന്ദര്യമല്‍സര ജേതാവ്, നടി, ബൈക്കര്‍, രാഷ്ട്രീയ പ്രവര്‍ത്തക അങ്ങനെ ഒരു ബഹുമുഖ പ്രതിഭ തന്നെയാമ് ഗുല്‍ പനാഗ്. ഡോര്‍, അബ് തക് ഛപ്പന്‍ തുടങ്ങിയ സിനിമയിലെ ഗുല്ലിന്റെ പ്രകടനം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

You must be logged in to post a comment Login