വിമാനടിക്കറ്റ് റദ്ദാക്കലിന് ചെലവ് കുറഞ്ഞു

ticketന്യൂഡല്‍ഹി: ഇന്നലെ മുതല്‍ വിമാനടിക്കറ്റ് റദ്ദാക്കലിന് ചെലവ് കുറയുന്നത്. ടിക്കറ്റ് റദ്ദാക്കാന്‍ അധികനിരക്ക് ഈടാക്കാന്‍ പാടില്ലെന്ന് വ്യോമയാന ഡയറക്ടേറ്റ് ജനറലിന്റെ ഉത്തരവ് ഇന്നലെ മുതലാണ് നിലവില്‍ വന്നത്.
വിമാനടിക്കറ്റ് റദ്ദാക്കലിന് പരിധി നിശ്ചയിച്ചതിന് സമാനമായി റീഫണ്ട് നടപടികള്‍ക്ക് അധിക തുക ചുമത്തുന്നതും വിലക്കി. വിമാനടിക്കറ്റ് റദ്ദാക്കുമ്പോള്‍ ടിക്കറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയമപരമായ നികുതിയും, യൂസര്‍ ഡെവലപ്പ്‌മെന്റ് ഫീസും, എയര്‍പോര്‍ട്ട് ഡെവലപ്പ്‌മെന്റ് ഫീസും വിമാനക്കമ്ബനികള്‍ യാത്രക്കാര്‍ക്ക് മടക്കി നല്‍കണം. എല്ലാവിഭാഗത്തിലുളള ടിക്കറ്റുകള്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് ഡിജിസിഎയുടെ ഉത്തരവില്‍ പറയുന്നു.പുതിയ കോംപെന്‍സേഷന്‍ നോംസ് അനുസരിച്ച് നിശ്ചയിച്ചിരിക്കുന്നതില്‍നിന്നും രണ്ട് മണിക്കൂറിനിടെ എയര്‍ലൈന്‍ റദ്ദാക്കുകയോ താമസിക്കുകയോ ചെയ്താല്‍ ഒരു യാത്രക്കാരന് 10000 രൂപ വരെ എയര്‍ലൈന്‍ നഷ്ടപരിഹരമായി നല്‍കണം. ഒരു യാത്രക്കാരനെ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തിക്കാനായില്ലെങ്കില്‍ 20000 രൂപ നഷ്ടപരിഹാരമായി വിമാനക്കമ്പനി നല്‍കേണ്ടി വരും.ഉദ്ദേശിച്ച സ്ഥലത്ത് എത്താതിരിക്കുകയോ വിമാനം റദ്ദാക്കുകയോ ചെയ്താല്‍ 4000 രൂപ വീതമാണ് എയര്‍ലൈനുകള്‍ ഇപ്പോള്‍ ഓഫര്‍ ചെയ്യുന്നത്.റീഫണ്ട് തുക കമ്പനികള്‍ കമ്പനി വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ ഉത്തരവുണ്ട്.യാത്രക്കാര്‍ക്ക് സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികള്‍ നിലവില്‍ വന്നത്.

You must be logged in to post a comment Login