വിമാനത്താവളങ്ങളുടെ വൈഫൈ പാസ്‌വേര്‍ഡുകള്‍ അറിയണോ? ഈ മാപ്പില്‍ ഒന്ന് ക്ലിക്ക് ചെയ്യൂ

wifi

വിമാനത്താവളങ്ങളില്‍ യാത്ര ചെയ്യാനിരിക്കവെ ഇന്റര്‍നെറ്റില്ലെങ്കില്‍ ആലോചിക്കാന്‍ പോലുമാവില്ല. എന്തൊരു ബോറായിരിക്കും ദീര്‍ഘനേരം വിമാനത്തിനായുള്ള ആ കാത്തിരിപ്പ്. വിമാനത്താവളത്തിലെ വൈഫൈ പാസ്‌വേര്‍ഡ് ഒന്ന് കിട്ടിയിരുന്നെങ്കില്‍ എന്ന് ആലോചിക്കാത്തവരായി ഉണ്ടാവില്ല. അവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. വൈഫൈ പാസ്‌വേര്‍ഡ് അറിയാന്‍ ഒരു വഴി.

കമ്പ്യൂട്ടര്‍ സുരക്ഷ എഞ്ചിനീയറും യാത്രാ ബ്ലോഗറുമായ അനില്‍ പോളാട്ട് ഒരു മാപ്പ് (ഭൂപടം) ഇറക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളുടെ വൈഫൈ പാസ്‌വേര്‍ഡുകള്‍ ആ മാപ്പിലുണ്ടെന്നതാണ് പ്രത്യകത. അതുമാത്രമവുമല്ല എളുപ്പത്തില്‍ ഉപയോഗിക്കാമെന്നതാണ് മാപ്പിന്റെ മറ്റൊരു പ്രത്യേകത. നിങ്ങള്‍ക്ക് ഏത് വിമാനത്താവളത്തിന്റെ പാസ്‌വേര്‍ഡാണോ അറിയേണ്ടത്, മാപ്പിലെ ആ വിമാനത്താവളത്തില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മതി. അപ്പോള്‍ തന്നെ വൈഫൈ വിവരങ്ങള്‍ അറിയാം.

മാപ്പ് അനില്‍ ഇടയ്ക്കിടക്ക് അപ്‌ഡേറ്റ് ചെയ്യും. നിലവില്‍ ലോകത്തിലെ 130 വിമാനത്താവളങ്ങളുടെ പാസ്‌വേര്‍ഡ് മാപ്പിലുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റില്ലാതെ എങ്ങനെ മാപ്പ് എടുക്കും എന്ന് ചോദിക്കുന്നവരുണ്ടാകാം. അതിനായി മാപ്പിന്റെ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഓഫ്‌ലൈന്‍ പതിപ്പും അനില്‍ ഇറക്കിയിട്ടുണ്ട്.

പാസ്‌വേര്‍ഡ് കണ്ടെത്താന്‍ ചുവടെയുള്ള ലിങ്കിലെ വിമാനത്താവളങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മതി

You must be logged in to post a comment Login