വിയോസ് സെഡാനുമായി ടൊയോട്ട ഇന്ത്യയിലേക്ക്

Toyota_Vios_L_1

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട പുതിയ വിയോസ് സെഡാനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. 2018 പകുതിയോടെ ഇന്ത്യയിൽ അവതരിക്കുമെന്നാണ് കമ്പനി നൽകുന്ന സൂചന. ഇന്ത്യയിൽ ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ എന്നിവയ്ക്കായിരിക്കും വിയോസ് എതിരാളിയാവുക.

ഷാർപ്പ് ആൻഡ് അഗ്രസീവ് ലുക്കാണ് വിയോസിന് ടൊയോട്ട പകർന്ന് നൽകിയിരിക്കുന്നത്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ബമ്പറില്‍ ഒരുക്കിയിരിക്കുന്ന എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം എന്നിവയടങ്ങുന്നതായിരിക്കും വിയോസ്. 1.5 ലിറ്റർ പെട്രോൾ എൻജിനായിരിക്കും ഇന്ത്യയിൽ വിയോസിന് കരുത്ത് പകരുക.

107 ബിഎച്ച്പിയുള്ള ഈ എൻജിനിൽ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളായിരിക്കും ഒരുക്കുക. പെട്രോളിന് പുറമെ 1.4 ലിറ്റര്‍ ഡീസല്‍ എൻജിനെയും അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. 87 ബിഎച്ച്പി കരുത്തായിരിക്കും ഈ എൻജിനുല്പാദിപ്പിക്കുക.

You must be logged in to post a comment Login